മലവെള്ളപ്പാച്ചിലില്‍ ശിരസ്സിലാത്ത് മൃതദേഹം ഒഴുകിവന്നു; സ്ത്രീയുടേത് എന്ന് സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

മലവെള്ളപ്പാച്ചിലില്‍ ശിരസ്സിലാത്ത് മൃതദേഹം ഒഴുകിവന്നു; സ്ത്രീയുടേത് എന്ന് സംശയം

തൊടുപുഴ: ഇടുക്കിയില്‍ കനത്ത മലവെള്ളപ്പാച്ചിലില്‍ ശിരസ്സിലാത്ത് മൃതദേഹം ഒഴുകിവന്നു. സ്ത്രീയുടേത് എന്നു കരുതുന്ന മൃതദേഹത്തില്‍ ഉടലുംകൈകളും മാത്രമാണുണ്ടായിരുന്നത്. ഇടുക്കി കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറില്‍ എല്ലക്കല്‍ പാലത്തിന് സമീപം ഒഴുകിവന്ന മൃതദേഹമാണ് കരയ്ക്കടുപ്പിച്ചത്.

കുഞ്ചിത്തണ്ണിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് മൃതദേഹം ഒഴുകിനടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് തൊട്ടിയും കയറും ഉപയോഗിച്ച് മൃതദേഹം ഒഴുകി പോകാതെ ഇവര്‍ തടഞ്ഞിടുകയും തുടര്‍ന്ന്, രാജാക്കാട് പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

പിന്നീട്, പോലീസ് സംഘം സ്ഥലത്ത് എത്തിയതിന് ശേഷമാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. ജീര്‍ണിച്ചു തുടങ്ങിയ അവസ്ഥയിലാണ് ശരീരഭാഗം. ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനായി ഫോറന്‍സിക് പരിശോധനയ്ക്കായി ശരീരഭാഗം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം ഇവിടെ നിന്നും രണ്ട് കിലോമീറ്റര്‍ മുകളില്‍ കുഞ്ചിത്തണ്ണി പാലത്തിന് സമീപത്ത് നിന്നും യുവതിയുടേത് എന്ന് കരുതുന്ന ഇടതുകാല്‍ കിട്ടിയിരുന്നു. ഇതും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.



from mangalam.com https://ift.tt/2nxaDNb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages