രാഷ്ട്രീയ പ്രവര്‍ത്തകരെ ഹണി ട്രാപ്പില്‍ പെടുത്തി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയ്‌ലിംഗ്; തട്ടിക്കൊട്ട് പോയ യുവതിയെ രക്ഷപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

രാഷ്ട്രീയ പ്രവര്‍ത്തകരെ ഹണി ട്രാപ്പില്‍ പെടുത്തി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയ്‌ലിംഗ്; തട്ടിക്കൊട്ട് പോയ യുവതിയെ രക്ഷപ്പെടുത്തി

ഭോപ്പാല്‍: രാഷ്ട്രീയ പ്രവര്‍ത്തകരെ ഹണിട്രാപ്പില്‍ കുടുക്കി കിടപ്പറ രഹസ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന സംഘം തട്ടിക്കൊണ്ട് പോയ യുവതിയെ പോലീസ് രക്ഷപ്പെടുത്തി. 27കാരിയായ യുവതിയെയാണ് മധ്യപ്രദേശ് പോലീസ് സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിയത്.

വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നവരെയാണ് ലക്ഷ്യമിടുന്നതെന്ന് തട്ടിക്കൊണ്ട് പോയവര്‍ പറഞ്ഞുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഷഹ്‌ദോളിലുള്ള ഒരു ബ്യൂട്ടിപാര്‍ലറില്‍ നിന്നും 100ല്‍ വിളിച്ച യുവതിയെയാണ് പോലീസ് എത്തി രക്ഷപ്പെടുത്തിയത്.

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 592 കിലോമീറ്റര്‍ അകലെ ഷഹ്‌ദോളില്‍ നിന്നുണ് യുവതി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത്. ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന സഹജിവനക്കാരുടെ ഫോണ്‍ വാങ്ങിയാണ് യുവതി പോലീസുമായി ബന്ധപ്പെട്ടത്.

അന്നുപുരിലുള്ള പ്രഭാകര്‍ ദ്വിവേദി എന്നയാളാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ബ്യൂട്ടിപാര്‍ലറില്‍ എത്തിച്ച് യുവതിയെ ഇയാള്‍ ദിവസവും സൂക്ഷമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കിട്ടിയ തക്കത്തില്‍ യുവതി പോലീസിനെ വിളിക്കുകയായിരുന്നു. തനിക്ക് ഇത്തരം ജോലിക്ക് പോകാനാകില്ലെന്ന് അറിയിച്ചിട്ടും പുറത്ത് വിടാന്‍ ദ്വിവേദി തയ്യാറായില്ലെന്ന് യുവതി പറഞ്ഞു.

യുവതിയെ കാണ്മാനില്ലെന്ന് ജ്യോതി നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ദ്വിവേദിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും രണ്ട് തട്ടിപ്പുകേസുകള്‍ ഇയാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2vXhzXk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages