ജലന്ധറിലെ കന്യാസ്ത്രീകളുടെ മൊഴിയെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

ജലന്ധറിലെ കന്യാസ്ത്രീകളുടെ മൊഴിയെടുത്തു

വൈക്കം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ മതിയായ തെളിവുകൾ ലഭിച്ചാൽ തിങ്കളാഴ്ച ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം അറസ്റ്റുചെയ്തേക്കുമെന്ന് സൂചന. ജലന്ധറിലെ തെളിവെടുപ്പ് പൂർത്തിയായായശേഷം ബിഷപ്പിനെ ചോദ്യംചെയ്താൽ മതിയെന്നാണ് പോലീസിന്റെ തീരുമാനം. ബിഷപ്പ് അന്വേഷണവുമായി സഹകരിക്കുമെന്ന് രൂപത അധികാരികൾ പറഞ്ഞു. വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശനിയാഴ്ച ജലന്ധറിലെ മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തി കന്യാസ്ത്രീകളുടെ മൊഴിയെടുത്തു. മദർ ജനറാൾ സിസ്റ്റർ റെജീനയുടെയും ഉപദേശകസമിതിയിലെ കന്യാസ്ത്രീകളുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്.ജലന്ധർ കന്റോൺമെന്റിലുള്ള മഠത്തിൽ രാവിലെ 11-ന് തുടങ്ങിയ മൊഴിയെടുപ്പ് രാത്രി ഏഴരവരെ തുടർന്നു. ജലന്ധർ പോലീസ് കമ്മിഷണർ പ്രവീൺ കുമാർ സിൻഹയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അന്വേഷണസംഘം മഠത്തിലെത്തിയത്. കേരളപോലീസിന് സുരക്ഷയൊരുക്കാനായി പഞ്ചാബ് പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.മദർ ജനറാൾ റെജീന ഉൾപ്പെടെയുള്ളവർ ബിഷപ്പിനനുകൂലമായി മൊഴി നൽകിയതായാണ് സൂചന. മൊഴിയെടുക്കൽ പൂർണമായും വീഡിയോയിലും ചിത്രീകരിച്ചിട്ടുണ്ട്. ജലന്ധർ രൂപതയിലെ നാല് വൈദികരിൽനിന്നും മൊഴിയെടുത്തു. കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് വൈദികർ മൊഴി നൽകിയെന്നാണ് അറിയുന്നത്.ഇനി ബിഷപ്പിനെ ചോദ്യംചെയ്യണം. അദ്ദേഹവുമായി അടുത്തു പ്രവർത്തിക്കുന്ന ചില വൈദികരുടെ മൊഴിയും രേഖപ്പെടുത്തും. ബിഷപ്പിനെ ചോദ്യംചെയ്യുന്നതിന് രണ്ടു മണിക്കൂർ മുൻപ് വിവരം നൽകണമെന്ന് അന്വേഷണസംഘത്തോട് പഞ്ചാബ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2vDEQyq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages