ചെന്നൈ: കരുണാനിധിയുടെ മരണത്തിന് പിന്നാലെ പാർട്ടി നേതൃസ്ഥാനത്തിന് വേണ്ടികലാപമുണ്ടാകുമെന്ന് സൂചന നൽകി എം.കെ സ്റ്റാലിന്റെ ജേഷ്ഠസഹോദരൻ എം.കെ അഴഗിരി രംഗത്ത്. ഡിഎംകെയുടെ നേതൃസ്ഥാനം വഹിക്കാൻ എം.കെ.സ്റ്റാലിനേക്കാൾ യോഗ്യൻതാനാണെന്നാണ്അഴഗിരിയുടെ പ്രസ്താവന.മറീന ബീച്ചിൽ കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലം സന്ദർശിക്കാനെത്തിയപ്പോഴാണ് അഴഗിരി മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. ഡിഎംകെയുടെ വിശ്വസ്തരായ പാർട്ടി അംഗങ്ങളും പ്രവർത്തകരുംതന്റെ കൂടെയുണ്ടെന്നുംതാൻ ഇപ്പോൾ പാർട്ടിയിലില്ലാത്തതിനാൽമറ്റ് കാര്യങ്ങൾ പിന്നീട് പറയാമെന്നും അഴഗിരി പറഞ്ഞു. ഇപ്പോൾ പാർട്ടിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം തന്നെ വേദനിപ്പിക്കുന്നുവെന്നും അഴഗിരി കൂട്ടിച്ചേർത്തു. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് 2014 ജനുവരിയിലാണ് ഡി.എം.കെ.യുടെ സൗത്ത് സോൺ ഓർഗനൈസേഷണൽ സെക്രട്ടറിയായിരുന്ന അഴഗിരിയെ ഡി.എം.കെ.യിൽനിന്ന് പുറത്താക്കിയത്. കരുണാനിധിക്ക് ദയാലു അമ്മാളിലുണ്ടായ മൂത്തമകനായ അഴഗിരി ഡി.എം.കെ.യുടെ മധുരയിലെ കരുത്തുറ്റ മുഖമായിരുന്നു.കലൈഞ്ജറുടെ മകൻ, മുൻകേന്ദ്രമന്ത്രി എന്നീ സ്ഥാനങ്ങൾ മാറ്റിനിർത്തിയാൽ രാഷ്ട്രീയത്തിൽ പയറ്റിത്തെളിയാൻ അഴഗിരിക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ, പണസമ്പാദനത്തിന്റെ കാര്യത്തിൽ കലൈഞ്ജർക്കും സ്റ്റാലിനും മുകളിലാണ്. എന്നാൽഅഴഗിരിയുടെ സ്ഥാനം പിൻനിരയിലേക്കൊതുങ്ങുകയും സ്റ്റാലിനെ കരുണാനിധി വർക്കിങ് പ്രസിഡന്റായി അവരോധിക്കുകയും ചെയ്തു. കരുണാനിധിയുടെ മരണശേഷം സ്റ്റാലിനെ അധ്യക്ഷനായി നിയോഗിക്കാനുള്ള നിർണായക ചർച്ചകൾ പാർട്ടിയിലെ നേതാക്കൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പാർട്ടിയെ നയിക്കാനുള്ള കരുത്ത് തനിക്കാണെന്ന വാദവുമായി അഴഗിരി രംഗപ്രവേശം ചെയ്തിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2B6xuZf
via
IFTTT
No comments:
Post a Comment