മേലാറ്റൂർ: മലപ്പുറം മേലാറ്റൂർ എടയാറ്റൂരിൽ നിന്ന് കാണാതായ ഒമ്പതുവയസുകാരനെ പ്രളയത്തിനിടെ പുഴയിൽ തള്ളിയിട്ടുകൊന്നതായി കണ്ടെത്തി. കുട്ടിയെ ആനക്കയം പാലത്തിൽ നിന്ന് ജീവനോടെ കടലുണ്ടി പുഴയിൽ തള്ളിയതായി പിതൃസഹോദരൻ വെളിപ്പെടുത്തി. പിതൃ സഹോദരൻ മുഹമ്മദിനൊപ്പം കുട്ടി ബൈക്കിൽ പോകുന്നതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. കുട്ടിയെ കാണാതായെന്ന വാർത്ത മാധ്യമങ്ങളിൽ വന്നതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വില പേശലിനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പിതൃ സഹോദരൻ മൊഴി നൽകി. നാലാം ക്ലാസ് വിദ്യാർത്ഥിയും മംഗലത്തൊടി അബ്ദുൾ സലീം- ഹസീന ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷഹീനെയാണ് ഈ മാസം 13 മുതൽ കാണാതായിരുന്നത്. ഷഹീനു വേണ്ടി ആനക്കയം പുഴയിൽ തിരച്ചിൽ തുടങ്ങി. കാണാതായ സ്ഥലത്തുനിന്നും 16 കിലോമീറ്റർ മാറി തറവാടുവീടിനടുത്തു വെച്ച് കുട്ടിയുടെ യൂണിഫോമും ബാഗും കണ്ടെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2LpQyl4
via
IFTTT
No comments:
Post a Comment