ന്യൂഡല്‍ഹി: മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. എന്നാല്‍ വ്യക്തിപരമായ ചില കാര്യങ്ങള്‍ കാരണമാണ് രാജി വയ്ക്കുന്നതെന്നാണ് അശുതോഷിന്റെ അഭിപ്രായം.
മാധ്യമപ്രവര്‍ത്തകനായിരുന്ന അശുതോഷ് 2014ലാണ് ജോലി ഉപേക്ഷിച്ച് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബുധനാഴ്ചയാണ് ഇക്കാര്യം ഇദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 'മാധ്യമസുഹൃത്തുക്കള്‍ തന്റെ സ്വകാര്യതയെ മാനിക്കണമെന്നും. ഇത് സംബന്ധിച്ച് ഞാന്‍ ഒരു വാക്ക് പോലും പറയില്ല, സഹകരിക്കണ'മെന്നും അദ്ദേഹം ട്വിറ്റ് ചെയ്തിരുന്നു.
''എല്ലാ യാത്രയ്ക്കും ഒരു അവസാനമുണ്ട്. ആംആദ്മി പാര്‍ട്ടിക്കൊപ്പമുള്ള എന്റെ മനോഹരവും വിപ്ലവകരവമായ യാത്രയ്ക്കും അവസാനമുണ്ട്. ആംആദ്മി പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കാനുള്ള ആ?ഗ്രഹം ഞാന്‍ അറിയിച്ചിട്ടുണ്ട്. എല്ലാ അര്‍ത്ഥത്തിലും വ്യക്തിപരമായ കാരണങ്ങള്‍ മാത്രമാണ് ഈ തീരുമാനത്തിന് പിന്നിലുള്ളത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ എന്നെ പിന്തുണച്ച എല്ലാവരോടും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. നന്ദി.'' അശുതോഷ് തന്റെ ട്വീറ്ററില്‍ കുറിച്ചു.
എന്നാല്‍ പാര്‍ട്ടി രാജിയുടെ കാര്യത്തില്‍ തീരുമാനം എടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ മൂന്ന് രാജ്യസഭാ സീറ്റില്‍ ചെറിയ അഭിപ്രായ വിത്യാസങ്ങളുണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്ന് പേരില്‍ രണ്ട് പേരുടെ കാര്യത്തില്‍ അശുതോഷ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിലൊരാള്‍ ദില്ലി മുഖ്യമന്ത്രി കെജ്രിവാളിന്റെ വിശ്വസ്തനാണ്. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും അദ്ദേഹം അകന്നുനിന്നിരുന്നുവെന്നും സൂചനകളുണ്ട്.
from mangalam.com https://ift.tt/2OBFZ0e
via IFTTT
No comments:
Post a Comment