മെക്കപ്പ് ഫേസ്മാസ്‌ക് കിറ്റ്‌ മോഷ്ടിച്ചെന്ന്സുഹൃത്ത് കുറ്റപ്പെടുത്തി, മനംനൊന്ത് യുവതി ജീവനൊടുക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

മെക്കപ്പ് ഫേസ്മാസ്‌ക് കിറ്റ്‌ മോഷ്ടിച്ചെന്ന്സുഹൃത്ത് കുറ്റപ്പെടുത്തി, മനംനൊന്ത് യുവതി ജീവനൊടുക്കി

മേക്കപ്പ് ഫേസ്മാസ്‌ക് മോഷ്ടിച്ചെന്ന് സുഹൃത്തിന്റെ കുറ്റപ്പെടുത്തലില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ഇരുവരും തമ്മില്‍ മേക്കപ്പിന്റെ പേരില്‍ വന്‍ തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഇതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയത്. മെഴ്‌സ്‌ഡെസ് ഹാരിസണ്‍ എന്ന 21കാരിയാണ് ജീവനൊടുക്കിയത്.

വീടിന് പുറത്തെ പൂന്തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹാരിസണെ കണ്ടെത്തിയത്. ഹാരിസെന്റെ സുഹൃത്തും ഒപ്പം താമസിക്കുന്ന ബ്രീ ടെയ്‌ലറാണ് ആരോപണം ഉന്നയിച്ചത്. തന്റെ ഫേസ്മാസ്‌ക് ഹാരിസണ്‍ മോഷ്ടിച്ചുവെന്ന് ബ്രീ ടെയ്‌ലര്‍ ആരോപിക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു. ഇതില്‍ മനം നൊന്താണ് ഹാരിസണ്‍ ജീവനൊടുക്കിയതെന്നാണ് വിവരം.

താന്‍ ഹാരിസണിന്റെ മുറിയില്‍ നിന്നും തന്റെ ഫേസ്മാസ്‌ക് കിറ്റ് കണ്ടെത്തിയെന്ന് ബ്രീ പറയുന്നു. എന്നാല്‍ ഇത് താന്‍ മോഷ്ടിച്ചതല്ലെന്നായിരുന്നു ഹാരിസണ്‍ പറഞ്ഞത്. വീണ്ടും ഇത്തരം സംഭവം ഉണ്ടായതോടെ ഇരുവരും സംഭവത്തെ ചൊല്ലി തര്‍ക്കം ഉണ്ടാവുകയായിരുന്നു. ആദ്യമൊക്കെ തങ്ങള്‍ സന്തോഷത്തിലാണ് കഴിഞ്ഞിരുന്നതെന്നും എന്നാല്‍ പിന്നീട് ചില കാര്യങ്ങള്‍ പറഞ്ഞ് വാക്ക് തര്‍ക്കവും വഴക്കും ഉണ്ടായതായി ബ്രീ തന്നെ പറയുന്നു.

ഒരു നായയുമായി നടക്കാനിറങ്ങിയ ആളാണ് ഹാരിസണിന്റെ മൃതദേഹം ആദ്യം കാണുന്നത്. അമ്മ നഷ്ടപ്പെട്ട ഹാരിസണെ അച്ഛനും മുത്തശ്ശിയും ചേര്‍ന്നാണ് വളര്‍ത്തിയത്. ഏവര്‍ക്കും ഇഷ്ടപ്പെടുന്ന സ്വഭാവമായിരുന്നു ഹാരിസണിന്റേതെന്നാണ് സമീപവാസികള്‍ പറയുന്നത്. ചെറിയ പ്രായത്തില്‍ തന്നെ നിരവധി കഷ്ടതകള്‍ അനുഭവിക്കെണ്ടി വന്നയാളാണ് ഹാരിസണ്‍ എന്ന് ഒരാള്‍ പറഞ്ഞു.



from mangalam.com https://ift.tt/2Mt5wvs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages