ആഗ്ര: താജ് മഹൽ ഉൾപ്പെടെയുള്ള ചരിത്ര സ്മാരകങ്ങളിലേക്കുള്ള സന്ദർശന ഫീസ് വർധിപ്പിച്ചുകൊണ്ട് ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നടപടി. ഇനിമുതൽ താജ് മഹൽ സന്ദർശിക്കാൻ ആഭ്യന്തര സഞ്ചാരികൾ 10 രൂപയും വിദേശ സഞ്ചാരികൾ 100 രൂപയും അധികമായി നൽകേണ്ടിവരും. കേന്ദ്ര സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം സാർക്ക് രാജ്യങ്ങളിൽ നിന്നൊഴികെയുള്ള വിദേശ സഞ്ചാരികൾ ഇനിമുതൽ 1100 രൂപ താജ് മഹൽ സന്ദർശന ഫീസായി നൽകേണ്ടിവരും. നേരത്തേ ഇത് 1000 രൂപയായിരുന്നു. ആഗ്ര ഡെവലപ്മെന്റ് അതോറിറ്റി ടോൾ നികുതിയിനത്തിൽ ഈടാക്കുന്ന 500 രൂപ ഉൾപ്പെടെയാണിത്. അതേ സമയം ആഭ്യന്തര സഞ്ചാരികളിൽ നിന്ന് ഈടാക്കുന്നത് 50 രൂപയാണ്. കൂടാതെ 500 രൂപ ടോൾ നികുതിയുൾപ്പെടെ 540 രൂപയാണ് സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ നൽകേണ്ട സന്ദർശന ഫീസ്. സന്ദർശന ഫീസിൽ തുടർച്ചയായുണ്ടാകുന്ന വർധന ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുന്ന സഞ്ചാരികളുടെ എണ്ണം കുറയുന്നതിനിടയാക്കുമെന്ന്സഞ്ചാരികളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ടര വർഷത്തിനിടെ രണ്ടാമത്തെ തവണയാണ് ഇത്തരത്തിൽ ഫീസ് ഉയർത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. Content Highlights:Entry Fee To Taj Mahal, Other Historical Monuments Hiked
from mathrubhumi.latestnews.rssfeed https://ift.tt/2OoSkVD
via
IFTTT
No comments:
Post a Comment