ഐക്കിയയും ഡാന്യൂബും ഇന്ത്യയില്‍ ഷോറൂമുകള്‍ തുറക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

ഐക്കിയയും ഡാന്യൂബും ഇന്ത്യയില്‍ ഷോറൂമുകള്‍ തുറക്കുന്നു

ഹൈദരാബാദ്: സ്വീഡിഷ് ഹോം ഫർണിഷിങ് കമ്പനിയായ ഐക്കിയയ്ക്കു പിന്നാലെ യുഎഇയിലെ ഡാന്യൂബ് ഹോമും ഇന്ത്യയിൽ ഷോറുമുകൾ തുറക്കുന്നു. രാജ്യത്തെ ആദ്യത്തെ സ്റ്റോർ ഹൈദരാബാദിൽ ഔദ്യോഗികമായി തുറന്നതായി ഐക്കിയ അറിയിച്ചു. ടെക്നോളജി ഹബ്ബായ ഹൈടെക് സിറ്റിയിലാണ് ഷോറും തുറന്നത്. 13 ഏക്കർ വിസ്തൃതിയിലുള്ള ഷോറൂമിൽ 7,500ലേറെ ഉത്പന്നങ്ങളാണുള്ളത്. 200 രൂപയിൽ താഴെ വിലയുള്ള 1000ത്തോളം ഉത്പന്നങ്ങളുണ്ട്. അടുക്കള ഉപകരണങ്ങളും കളിപ്പാട്ടങ്ങളും ഉൾപ്പടെയുള്ളവയാണത്.2025ഓടെ 25ലേറെ ഷോറൂമുകൾ രാജ്യത്ത് തുറക്കുമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹോം ഫർണിഷിങ് കമ്പനിയായ ഡാന്യൂബ് ഹൈടെക് സിറ്റിക്കു സമീപമുള്ള കൊതഗുഡയിലാണ് ആദ്യത്തെ ഷോറൂം തുറക്കുക.വരുന്ന സെപ്റ്റംബറിലാകും ഡാന്യൂബ് ഹോം ഷോപ്പ് തുറക്കുകയെന്ന് തെലുങ്കാന സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഡാന്യൂബിന്റെ 30 ഷോറൂമുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആരംഭിക്കുമെന്ന് ഡയറക്ടർ അദൽ സജൻ വ്യക്തമാക്കി. ഇതിനായി 300 മില്യൺ ദിർഹമാണ് നിക്ഷേപംനടത്തുക. വടക്കൻ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലുമായി ഡാന്യൂബിന് നിലവിൽ 25 ലധികം ഷോറൂമുകളുണ്ട്. അബുദാബിയിൽ കഴിഞ്ഞ മെയിൽ 75,0000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂം തുറന്നിരുന്നു. 30,000ലധികം ഹോം ഫർണിഷിങ് ഉത്പന്നങ്ങളാണ് ഡാന്യൂബിന്റെ ഷോറുമുകളിലുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/2MfzItI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages