കാലവസ്ഥ മോശം; രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി, പകരം ചെറുതോണി സന്ദര്‍ശിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

കാലവസ്ഥ മോശം; രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി, പകരം ചെറുതോണി സന്ദര്‍ശിക്കും

കൊച്ചി: മോശം കാലാവസ്ഥയെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി. പകരം അദ്ദേഹം ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളും ചെറുതോണിയും സന്ദര്‍ശിക്കും. തുടര്‍ന്ന് കളക്ടറേറ്റില്‍ 11 മണിക്ക് നടക്കുന്ന അവലോകന യോഗത്തിലും അദ്ദേഹം സംബന്ധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ന് കൊച്ചിയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഇടുക്കിയിലേക്ക് പോകുന്നത്. ഇന്ന് വയനാട്ടിലെ കോട്ടത്തറയില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുമെന്നാണ് തീരുമാനിച്ചിരുന്നത്.

ഇന്നലെ അദ്ദേഹം ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് പത്തനംതിട്ട ഏഴിക്കാട് കോളനിയിലെ പ്രളയബാധിതരെയും സന്ദര്‍ശിച്ചിരുന്നു. പിന്നീട് ആലപ്പുഴ, ചാലക്കുടി, അങ്കമാലി, അത്താണി, പറവൂര്‍ എന്നീ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തി.



from mangalam.com https://ift.tt/2woKG7g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages