ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍ മോദി സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമായിരുന്നു; രാമചന്ദ്ര ഗുഹ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍ മോദി സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമായിരുന്നു; രാമചന്ദ്ര ഗുഹ

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ആക്ടിവിസ്റ്റുകളെയും സര്‍ഗാത്മക പ്രതിഭകളെയും അറസ്റ്റ് ചെയ്യുകയും അവരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അടിച്ചമര്‍ത്തുന്നതും ക്രൂരവും ഏകാധിപത്യപരവും, നിയമവിരുദ്ധവും ഏകപക്ഷീയവും മഹാരാഷ്ട്ര പൊലീസിന്റെ നടപടിയെന്ന് ചരിത്രകാരനും ഗാന്ധിജിയുടെ ജീവചരിത്രകാരനുമായ രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടു. ആദിവാസി ഭൂമിയും വനഭൂമിയും ധാതു വിഭവങ്ങളും കൊളളയടിക്കുന്ന ചങ്ങാത്തമുതലാളിത്തിന്റെ സര്‍ക്കാരാണിതിന് പിന്നിലെന്ന് ഗുഹ കുറ്റപ്പെടുത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് നഗരങ്ങളിലായി ഒമ്പത് ആക്ടിവിസ്റ്റുകളുടെ വസതികളില്‍് പുണൈ പൊലീസ് റെയ്ഡ് നടത്തി. വരവരറാവു, അഭിഭാഷകയായ സുധാ ഭരദ്വാജ്, അരുണ്‍ ഫെറേറിയ, ഗൗതം നവ്ലാഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ് എന്നിങ്ങനെ അറിയപ്പെടുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന ഭീമാ കൊറേഗാവ് സംഭവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു

സുധീര്‍ ധാവ്ലെ, സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റൗത്ത്, റോണാ വില്‍സണ്‍, ഷോമാ സെന്‍ എന്നീ അഞ്ച് പേരെ ജൂണില്‍ അറസ്റ്റ് ചെയ്തിരുന്നു. ഭീമാ കൊറേഗാവ് സംഭവുമായി ബന്ധപ്പെട്ട് പ്രകോപനപരമായി പ്രസംഗിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇവരുടെ അറസ്റ്റ്. ഇപ്പോഴത്തെ അറസ്റ്റ് ഇവരെ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്ന് പൊലീസ് പറയുന്നു.

അരുന്ധതി റോയ്, ഇന്ദിര ജെയ്‌സിങ് എന്നിവരും അറസ്റ്റ് ഉള്‍പ്പെടയുളള പൊലീസ് നടപടികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.നിയമവാഴ്ചയെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത ഒരു ദിവസം വരും, ഒരു ദിവസം നിയമവാഴ്ച തന്നെ സംരക്ഷിക്കപ്പെടാനില്ലാതെ വരും എന്നായിരുന്നു ഇതേ കുറിച്ച് പ്രമുഖ അഭിഭാഷകയായ ഇന്ദിരാ ജെയ്‌സിങ്ങിന്റെ ട്വീറ്റ്

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പലരെയും തനിക്ക് വ്യക്തിപരമായി അറിയാമെന്നും അവരാരും ഒരിക്കലും അക്രമത്തെ അനുകൂലിച്ച് പ്രവര്‍ത്തിക്കുകയോ പ്രസംഗിക്കുകയോ ചെയ്യുന്നവരല്ലെന്നും ഗുഹയെ ഉദ്ധരിച്ച് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇവര്‍ രാജ്യത്തെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കും വേണ്ടി നിലകൊണ്ടവരാണ്. ഇന്ത്യയുടെ ഹൃദയഭൂമികയില്‍ കൊലപാതകവും ബലാല്‍സംഗവുമൊക്കെ നടക്കുന്ന ഇടങ്ങളില്‍ ഇരകളാകുന്ന ആദിവാസി സമൂഹത്തിന്റെ അഭിഭാഷകരാണിവര്‍, എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ജീവചരിത്രാകാരനെന്ന നിലയില്‍ എനിക്ക് പറയാന്‍ സാധിക്കും അദ്ദേഹം ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍ മോദി സര്‍ക്കാര്‍ അദ്ദേഹത്തിനെയും അറസ്റ്റ് ചെയ്‌തേനെ-രാമചന്ദ്രഗുഹ ട്വീറ്റ് ചെയ്തു.



from mangalam.com https://ift.tt/2LAsmNe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages