കേരളത്തിന് ആപ്പിള്‍ ഏഴ് കോടി നല്‍കി; ഉപയോക്താക്കള്‍ക്കായി ഡൊണേഷന്‍ ബട്ടണും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

കേരളത്തിന് ആപ്പിള്‍ ഏഴ് കോടി നല്‍കി; ഉപയോക്താക്കള്‍ക്കായി ഡൊണേഷന്‍ ബട്ടണും

ന്യൂഡൽഹി: കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് കോടി രൂപ സംഭാവന നൽകുമെന്ന് അമേരിക്കൻ ടെക് ഭീമന്മാരായ ആപ്പിൾ കമ്പനി അറിയിച്ചു. ആപ്പിൾ വെബ്സൈറ്റിന്റെ ഹോംപേജിൽ കേരളത്തെ പിന്തുണച്ചുകൊണ്ടുള്ള ബാനറും ആപ്പിൾ നല്കിയിട്ടുണ്ട്. കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ അത്യന്തം വേദനയുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഞങ്ങൾ ഏഴ് കോടി രൂപ സംഭാവനയായി നല്കുന്നു. വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും സ്കൂളുകൾ പുനർനിർമ്മിക്കാനും ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനുമുള്ള പ്രവർത്തനങ്ങളിൽ പൂർണപിന്തുണ നൽകുന്നു. ആപ്പിൾ പ്രസ്താവനയിൽ അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനായി ഉപയോക്താക്കൾക്കായി ഐ ട്യൂൺസിലും ആപ് സ്റ്റോറിലും ഡൊണേഷൻ ബട്ടണുകൾ ചേർത്തിട്ടുണ്ടെന്നും ആപ്പിൾ അറിയിച്ചു. ഉപയോക്താക്കൾക്ക് ക്രെഡിറ്റ്,ഡെബിറ്റ് കാർഡുകൾ വഴി അഞ്ച് ഡോളർ മുതൽ 200 ഡോളർ വരെ സംഭാവന നൽകാനാവുന്ന വിധത്തിലാണ് ഡൊണേഷൻ ബട്ടണുകൾ ഉള്ളത്. content highlights:Apple donates Rs 7 crore for Keralas flood victims, Kerala Floods 2018, Kerala Flood relief fund


from mathrubhumi.latestnews.rssfeed https://ift.tt/2PzTVJE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages