ന്യൂഡൽഹി: സൈനിക ഹെലികോപ്ടറുകൾ പിൻവലിക്കാനും സൈനികോദ്യോഗസ്ഥരെ തിരികെവിളിക്കാനും ഇന്ത്യയോട് മാലിദ്വീപിന്റെ നിർദേശം. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ജൂണിൽ അവസാനിച്ച സാഹചര്യത്തിലാണ് ഇന്ത്യക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടുള്ള മാലിദ്വീപിന്റെ തീരുമാനം. ഇന്ത്യ ചികിത്സാ ആവശ്യങ്ങൾക്കായി നല്കിയിട്ടുള്ള ഹെലികോപ്ടർ ഉൾപ്പടെയുള്ളവ ഇനി തങ്ങൾക്കാവശ്യമില്ലെന്നാണ് ചൈനയുടെ പിന്തുണയുള്ള മാലിദ്വീപിലെ അബ്ദുള്ള യാമീൻ സർക്കാർ പറഞ്ഞിരിക്കുന്നത്.ദ്വീപിന് സ്വന്തമായി ആവശ്യത്തിന് സൗകര്യങ്ങളുണ്ടെന്നും ഇന്ത്യയിലെ മാലിദ്വീപ് അംബാസിഡർ അഹമ്മദ് മുഹമ്മദ് പറഞ്ഞു. ചൈനയുടെ സഹായത്തോടെ അത്യാധുനിക റോഡുകളും പാലങ്ങളും വിമാനത്താവളവുമെല്ലാം മാലിദ്വീപ് നിർമ്മിച്ചിരുന്നു. ഇവയ്ക്കൊക്കെ അടിസ്ഥാനമിട്ടത് ഇന്ത്യയായിരുന്നെങ്കിലും അതെല്ലാം മറന്നുതകൊണ്ടുള്ള സമീപനമാണ് ഇപ്പോൾ മാലിദ്വീപ് സ്വീകരിക്കുന്നത്. ഹെലികോപ്ടറുകൾക്ക് പുറമേ പൈലറ്റുമാരും എഞ്ചിൻതൊഴിലാളികളും ഉൾപ്പടെ അമ്പതോളം സൈനിക ജീവനക്കാരെയും മാലിദ്വീപിലേക്ക് ഇന്ത്യ നിയമിച്ചിരുന്നു. അവരുടെ വിസാ കാലാവധിയും ജൂണിൽ അവസാനിച്ചു. സൈനിക അട്ടിമറിയെ എതിർത്തും അബ്ദുള്ള യാമീൻ സർക്കാരിനോടുള്ള വിയോജിപ്പുമാണ് ഇന്ത്യയെ എതിർക്കാൻ മാലിദ്വീപിനെ പ്രേരിപ്പിച്ചത്. സമീപരാജ്യങ്ങൾക്ക് ഇന്ത്യ നല്കിവരുന്ന സുരക്ഷാ പിന്തുണയും എതിർപ്പിന്റെ ശക്തി കൂട്ടി. അങ്ങനെയാണ് മാലിദ്വീപ് ചൈനയോട് കൂടുതൽ അടുത്തതും. പുറത്താക്കപ്പെട്ട മാലിദ്വീപ് മുൻ പ്രധാനമന്ത്രി അബ്ദുൾ ഗയൂമുമായി അടുത്ത ബന്ധമാണ് ഇന്ത്യക്കുണ്ടായിരുന്നത്. content highlights:Big New Snub For India From Maldives As It Favours China, India- Maldives
from mathrubhumi.latestnews.rssfeed https://ift.tt/2w0WADo
via
IFTTT
No comments:
Post a Comment