തകർന്നത് 500 കിലോമീറ്റർ റോഡ്; 15 പാലങ്ങളും അപകടത്തിൽ നാലായിരം കോടിയുടെ നഷ്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

തകർന്നത് 500 കിലോമീറ്റർ റോഡ്; 15 പാലങ്ങളും അപകടത്തിൽ നാലായിരം കോടിയുടെ നഷ്ടം

തിരുവനന്തപുരം : കനത്ത മഴപെയ്യുന്ന സാഹചര്യത്തിൽ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി 14 ജില്ലകളിലെയും പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ വീഡിയോ കോൺഫറൻസ് നടത്തി. സംസ്ഥാനത്ത് 500 കിലോമീറ്റർ റോഡ് തകർന്നിട്ടുണ്ട്. ഇടുക്കി ജില്ലയിൽ മാത്രം 263 കിലോമീറ്റർ റോഡ് തകർന്നു. സംസ്ഥാനത്താകെ 15 പാലങ്ങൾ ഇപ്പോൾ അപകടാവസ്ഥയിലാണ്. കഴിഞ്ഞ മഴയിൽ 3000 കോടിയുടെ നഷ്ടം വിലയിരുത്തിയിരുന്നു. ഇപ്പോഴത്തെ മഴയിലും ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിക്ഷോഭത്തിലും ആയിരം കോടി രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്. മഴക്കാലത്തിനുശേഷം എല്ലാ റോഡുകളും പൂർണമായും ഗതാഗതയോഗ്യമാക്കണമെന്നു മന്ത്രി നിർദേശം നൽകി. മഴ മാറുന്ന സാഹചര്യത്തിൽ റോഡുകൾ താത്കാലിക ഗതാഗതത്തിനായി സജ്ജീകരിക്കണമെന്നും മന്ത്രി ജി.സുധാകരൻ നിർദേശിച്ചു. കെട്ടിടങ്ങൾക്കു കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല. യോഗം മാറ്റിവെച്ചു പൊതുമരാമത്ത് വകുപ്പ് തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന തീരദേശ, മലയോര ഹൈവേ അവലോകനയോഗം മാറ്റിവെച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2nrJGtZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages