അയാളും മനുഷ്യനാണ് കല്ലല്ല, നിങ്ങള്‍ ശ്രദ്ധിച്ചോളിന്‍ ഉമ്മ... ഒരു വീഡിയോയില്‍ തിലരുടെ ശബ്ദമാണിത്. വീഡിയോ കാണുന്ന ഓരോരുത്തര്‍ക്കും അവരുടെ മനസില്‍ നീട്ടിപ്പിടിച്ചൊരു സല്യൂട്ട് അദ്ദേഹത്തിന് കൊടുത്തിട്ടുണ്ടാകണം. സംസ്ഥാനത്തെ പ്രളയത്തില്‍ നിന്നും പിടിച്ചുയര്‍ത്തുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത് യുവാക്കളാണ്. ഇത്തരത്തില്‍ ഒരു യുവാവിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
ബോട്ടില്‍ കയറി രക്ഷപ്പെടാനായി ബോട്ടില്‍ കയറാന്‍ സാധിക്കാതെ വന്നതോടെ ഈ യുവാവ് തന്റെ മുതുക് ചവിട്ട് പടിയാക്കി. തന്റെ മുതുകില്‍ ചവിട്ടി ഓരോരുത്തരും ബോട്ടില്‍ കയറുന്നതിന്റെ രംഗങ്ങള്‍ അടങ്ങുന്ന വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ബോട്ടില്‍ കയറി രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ കാലില്‍ കിടന്ന ചെരുപ്പ് പോലും ഊരാന്‍ മറന്നാണ് ഒരു അമ്മ ആ യുവാവിന്റെ മുതുകില്‍ ചവിട്ടി ബോട്ടില്‍ കയറിയത്.
ഇത്തരത്തില്‍ സര്‍ക്കാരിനും മറ്റ് രക്ഷാപ്രവര്‍ത്തനത്തകര്‍ക്കും ഒപ്പം നിരവധി യുവാക്കളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്നുണ്ട്.
from mangalam.com https://ift.tt/2Pn5iEK
via IFTTT
No comments:
Post a Comment