പെരിയാറ്റില്‍ ജലനിരപ്പ് അഞ്ച് അടിയോളം താഴ്ന്നു; ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിലൂടെ ഗതാഗതം പുനരാരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

പെരിയാറ്റില്‍ ജലനിരപ്പ് അഞ്ച് അടിയോളം താഴ്ന്നു; ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിലൂടെ ഗതാഗതം പുനരാരംഭിച്ചു

ആലുവ: ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള ജലത്തിന്റെ തോത് കുറഞ്ഞതോടെ ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. പെരിയാറ്റില്‍ അഞ്ചു അടിയോളം താഴ്ന്നു. ഇതോടെ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിലൂടെ തൃശൂര്‍ ഭാഗത്തേക്കുള്ള റോഡ് ഗതാഗതം പുനസ്ഥാപിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഗതാഗതം പുനരാരംഭിച്ചതോടെ ദിവസങ്ങള്‍ക്ക് ശേഷം വൈറ്റില മൊബിലിറ്റി ഹബ്ബിലും കൊച്ചി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും വന്‍ തിരക്കാണുള്ളത്. ഇതോടെ 15 മിനിട്ടിനിടെ ഓരോ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

എന്നാല്‍, ഇടപ്പള്ളി-പന്‍വേല്‍ ദേശീയപാതയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വരാപ്പുഴ-പറവൂര്‍ ഭാഗത്തു ചെറിയപ്പിള്ള പാലത്തിന് അപ്പുറവും ഇപ്പുറവും പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. ഹെലികോപ്റ്ററുകളും ബോട്ടുകളും രംഗത്തുണ്ട്്.

എന്നാല്‍, ആലുവയില്‍ പമ്പിങ്ങ് മുടങ്ങിയതോടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. എന്നാല്‍ പറവൂര്‍ മേഖലയില്‍ 5000ത്തോളം ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്. വെള്ളവും ഭക്ഷണവും ലഭിക്കാതെ തളര്‍ന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.



from mangalam.com https://ift.tt/2MZjPVz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages