ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കലൈഞ്ജര്‍ എം.കരുണാനിധിക്ക് കേരള സര്‍ക്കാര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ആദരവ് അര്‍പ്പിച്ചു. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ചെന്നൈയിലെ രാജാജി ഹാളില്‍ എത്തിയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിയേഷ് യാദവ്, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് എന്നിവരും കരുണാനിധിക്ക് യാത്രാമൊഴിയേകാന്‍ എത്തിയിരുന്നു.
കരുണാനിധിയോടുള്ള ആദരസൂചകമായി പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.
Kerala Chief Minister Pinarayi Vijayan, Governor P. Sathasivam, and Congress leader Ramesh Chennithala paid tribute to the DMK Chief at #RajajiHall. #Karunanidhi pic.twitter.com/95p8JMj4Q2— ANI (@ANI) August 8, 2018
from mangalam.com https://ift.tt/2nm1PcC
via IFTTT
No comments:
Post a Comment