കണ്ണൂര്‍: മഴ താണ്ഡവമാടിയപ്പോള്‍ കേരളമാകെ ഒരുപോലെ വിറച്ചു നില്‍ക്കുകയാണ്. കണക്കെടുക്കാന്‍ പോലുമാകാത്ത വിധത്തിലുള്ള നാശനഷ്ടങ്ങളും ദുരിതങ്ങളും ഈ നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ ദുരിതമിതാണെന്ന് തെളിയിക്കുന്നു. 80 പേരോളം കൊല്ലപ്പെട്ടു. 1100ഓളം ദുരിതാശ്വാസ ക്യാമ്പുകളാണ് വിവിധയിടങ്ങളിലായി തുറന്നിരിക്കുന്നത്. 20000ത്തിലധികം ജനങ്ങള്‍ക്ക് വീടു നഷ്ടമായി. മഴ തകര്‍ത്തു പെയ്ത് വിട പറയുമ്പോള്‍ കേരളത്തെ ഒന്നില്‍ നിന്നു പുനര്‍നിര്‍മ്മിക്കണമെന്ന വലിയ വെല്ലുവിളിയുമുണ്ട് മുന്നില്‍. ഇതിനിടെ അതിഭീകര ദൃശ്യങ്ങളാണ് പലയിടത്തു നിന്നും വരുന്നത്.
കണ്ണൂര്‍ അമ്പായത്തോടുണ്ടായ ഭീകര ഉരുള്‍പൊട്ടലില്‍ മലയുടെ ഒരു ഭാഗം തന്നെ താഴേയ്ക്ക് ഇടിഞ്ഞു വീണു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ആളപയാമില്ലെന്നാണ് സൂചന. സംസ്ഥാനത്ത് 200ഓളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്.
from mangalam.com https://ift.tt/2nO9lNX
via IFTTT
No comments:
Post a Comment