കാബൂളില്‍ ട്യുഷന്‍ സെന്ററില്‍ ചാവേര്‍ ആക്രമണം; 48 പേര്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

കാബൂളില്‍ ട്യുഷന്‍ സെന്ററില്‍ ചാവേര്‍ ആക്രമണം; 48 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താന്‍ ആസ്ഥാനമായ കാബൂളില്‍ ഒരു ട്യൂഷന്‍ സെന്ററില്‍ ബുധനാഴ്ചയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു. 67 പേര്‍ക്ക് പരുക്കേറ്റു. അധ്യാപനം നടന്നുകൊണ്ടിരിക്കേ സെന്ററിലേക്ക് കടന്നുവന്ന ചാവേര്‍ ബെല്‍റ്റ് ബോംബ് പൊട്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരിച്ചവരില്‍ ഏറെയും കൗമാരാക്കാരാണ്. യൂണിവേഴ്‌സ്റ്റി എന്‍ട്രന്‍സ് പരീക്ഷയ്ക്കു മുന്‍പായുള്ള പ്രത്യേക പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഇവര്‍.

അതിനിടെ, നേരത്തെ വടക്കന്‍ മേഖലയായ ബഗ്ലാനിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പോലീസുകാരും 35 ഓളം സൈനികരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഷിയാ മുസ്ലീം മേഖലയിലുണ്ടായ ഈ സ്‌ഫോടനങ്ങളില്‍ ഉത്തരവാദിത്തമില്ലെന്നാണ് താലിബാന്‍ തീവ്രവാദികള്‍ അറിയിച്ചത്.

അതേസമയം, അഫ്ഗാനിസ്താനിലെ ജയിലുകളില്‍ താലിബാന്‍ തടവുകാരോടുള്ള അവഗണനയില്‍ അതൃപ്തിയുണ്ടെന്നും റെഡ് ക്രോസ് പ്രവര്‍ത്തകര്‍ ഇതിന്റെ ഫലം അനുഭവിക്കുമെന്നും താലിബാന്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/2OCvQ3E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages