ഇനിയെസ്റ്റയ്ക്ക് പകരക്കാരനെ ബാഴ്‌സ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

ഇനിയെസ്റ്റയ്ക്ക് പകരക്കാരനെ ബാഴ്‌സ കണ്ടെത്തി

ബാഴ്സലോണ: ചിലിയുടെ മധ്യനിര താരം ആർതുറോ വിദാൽ ഇനി സ്പാനിഷ് ലീഗിലെ കരുത്തരായ ബാഴ്സലോണയിൽ. ബയറൺ മ്യൂണിക്കിൽ നിന്ന് ഏകദേശം 214 കോടി രൂപയ്ക്കാണ് വിദാൽ ബാഴ്സയുമായി മൂന്നു വർഷത്തെ കരാറൊപ്പിട്ടത്. സൂപ്പർ താരം ഇനിയെസ്റ്റ ക്ലബ് വിട്ടതോടെ മധ്യനിരയിൽ ഒരു പകരക്കാരനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ബാഴ്സലോണ. ഒന്നിലധികം പൊസിഷനുകളിൽ തിളങ്ങാനുള്ള മികവ് കണ്ടാണ് ബാഴ്സ വിദാലിനെ തട്ടകത്തിലെത്തിച്ചത്. വിദാൽ ഇറ്റാലിയൻ ക്ലബിലേക്ക് മാറിയേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞ് ചിലിയൻ താരം ബാഴ്സയുമായി കരാറൊപ്പിടുകയായിരുന്നു. ഇക്കാര്യം ബാഴ്സ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ബാഴ്സയ്ക്കൊപ്പം ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനും വിദാലിന് വേണ്ടി രംഗത്തുണ്ടായിരുന്നു. വിദാൽ വരുന്നതോടെ ബാഴ്സയുടെ മധ്യനിര കൂടുതൽ ശക്തമാവും. ഇനിയെസ്റ്റയുടെ വിടവാങ്ങലും പൗളീഞ്ഞോ ചൈനീസ് ലീഗിലേക്ക് തിരികെ പോയതും ബാഴ്സയുടെ മധ്യനിരയുടെ ശക്തി കുറച്ചിട്ടുണ്ട്. ആ വിടവ് വിദാലിലൂടെ നികത്താനാകുമെന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്. യുവന്റസിൽ നിന്നാണ് വിദാൽ ബയറണിന്റെ തട്ടകത്തിലെത്തിയത്. യുവന്റസിനായി 124 മത്സരങ്ങളിൽ നിന്ന് 35 ഗോളുകൾ നേടി ചിലിയൻ താരം. പിന്നീട് 2015-ൽ ബയറണിലെത്തിയ വിദാൽ മൂന്നു കവണ ബുണ്ടസ് ലിഗ കിരീടം സ്വന്തമാക്കി. ബയറണിൽ കളിച്ച 79 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് വിദാൽ നേടിയത്. Content Highlights: Barcelona reach agreement with Bayern Munich to sign midfielder Arturo Vidal


from mathrubhumi.latestnews.rssfeed https://ift.tt/2LZTHN8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages