ആലപ്പുഴ: കുട്ടനാട്ടിൽ ആൾത്താമസമില്ലാതായിട്ട് ആറുദിനം കഴിഞ്ഞു. എന്നിട്ടും കുട്ടനാട്ടുകാരുടെ പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരമായില്ല. കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താനും ആരുമില്ലാത്ത അവസ്ഥയാണിവിടെ ഇപ്പോഴും. മിക്കവീടുകളും മുങ്ങിക്കിടക്കുകയാണ്. ഒരടി വെള്ളമാണ് കുട്ടനാട്ടിൽ താഴ്ന്നിട്ടുള്ളത്. നാട്ടുകാർക്ക് ആശ്രയമായിരുന്ന ബോട്ട് സർവീസ് നിർത്തിയിട്ട് മൂന്നുദിവസം കഴിഞ്ഞു. ഇരുപതിലധികം ബോട്ടുകളാണ് ഇവിടെ സർവീസ് നടത്തിയിരുന്നത്. എ.സി. റോഡ് മുങ്ങിയിട്ട് ഒന്നരമാസമായി. ആദ്യമുണ്ടായ വെള്ളപ്പൊക്കത്തിൽനിന്ന് കരകയറി വരുന്നതിനിടെയാണ് വീണ്ടും റോഡുമുക്കി പ്രളയമെത്തിയത്. കുട്ടനാട്ടിൽ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഉയരത്തിലുള്ള വീടുകളിലും സ്കൂളുകളിലും ക്യാമ്പുകളുണ്ടായിരുന്നു. എന്നാൽ ഇക്കുറി അതിനും കഴിഞ്ഞില്ല. ക്യാമ്പുകൾ ആലപ്പുഴ നഗരത്തിലെ സ്കൂളുകളിലും കോട്ടയം, കൊല്ലം എന്നിവിടങ്ങളിലുമാണ്. തടസ്സം മാറ്റിയില്ല കുട്ടനാട്ടിൽ വെള്ളമൊഴുകിപ്പോകുന്നതിനുള്ള രണ്ടു പ്രധാനവഴികൾ തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയുമാണ്. രണ്ടിടത്തും തടസ്സങ്ങളാൽ ഒഴുക്ക് സുഗമമായിട്ടില്ല. തോട്ടപ്പള്ളിയിൽ അഴിമുഖത്തെ മണൽച്ചിറ മാറ്റാൻ കഴിയാത്തതാണ് പ്രശ്നം. തണ്ണീർമുക്കം ബണ്ടിലെ മണൽത്തർക്കം പരിഹരിക്കാൻ മൂന്നുമാസം മുമ്പ് ചർച്ച തുടങ്ങിയതാണ്. ഇതുവരെയും പരിഹരിച്ചിട്ടില്ല. ഈ മണൽച്ചിറകൾ ഒഴുക്കിന് തടസ്സമായി നില്ക്കുകയാണ്. ശബ്ദമുയർത്താൻ ആരുമില്ല കുട്ടനാടിന് കൂടുതൽ ശ്രദ്ധ നല്കാൻ ആളില്ലാത്ത അവസ്ഥയാണ്. ചെങ്ങന്നൂരിൽ നടക്കുന്നതുപോലെയുള്ള കേന്ദ്രിത പ്രവർത്തനം കുട്ടനാട്ടിൽ നടക്കുന്നില്ല. കളക്ടർ, ജില്ലാ പോലീസ് മേധാവി, മന്ത്രി തുടങ്ങിയവർ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ചെങ്ങന്നൂരാണ്. കുട്ടനാടിന്റെ കാര്യങ്ങൾ നോക്കുന്നത് സബ് കളക്ടർ വി.ആർ. കൃഷ്ണതേജ മാത്രമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2BKSTI6
via
IFTTT
No comments:
Post a Comment