ന്യൂഡല്‍ഹി : ട്രാവല്‍ ബാഗിനുള്ളില്‍ തല അറുത്തുമാറ്റിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തിമര്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ശ്രീ ഗുരി ബഹാദൂര്‍ ഖല്‍സ കോളജിനു സമീപമാണ് തല അറുത്തുമാറ്റിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കൈകള്‍ വെട്ടിമാറ്റിയിട്ടുണ്ടെങ്കിലും ബാഗിനുള്ളില്‍ കണ്ടെത്താനായില്ല. ശരീരത്തില്‍ നിന്നു വേര്‍പെട്ട കാലുകള്‍ വെട്ടി നുറുക്കിയ നിലയിലാണ്.
മുപ്പത് വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ഇതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംശയകരമായ നിലയില്‍ ബസ് സ്റ്റാന്‍ഡിനു സമീപം കറുത്ത ട്രാവല്‍ ബാഗ് കണ്ടതിനെ തുടര്‍ന്ന് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നവര്‍ രാവിലെ എട്ടുമണിയോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
from mangalam.com https://ift.tt/2vC7RK0
via IFTTT
No comments:
Post a Comment