ന്യൂഡൽഹി: കാലവർഷക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സഹായം നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തിലെ പ്രളയക്കെടുതിയുടെ രൂക്ഷത വിവരിച്ചാണ് രാഹുലിന്റെ കത്ത്. സംസ്ഥാന സർക്കാരുമായി കേന്ദ്രം യോജിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ കത്തിൽ പറയുന്നു. ഓഖി ദുരന്തത്തിൽ നിന്ന് കരകയറാത്തജനതയെ പ്രളയം കൂടുതൽ ദുരന്തത്തിലാക്കും. ഇവർക്ക് പ്രത്യേക പരിഗണന നൽകണം. അടിസ്ഥാന സൗകര്യങ്ങൾ പുന:സ്ഥാപിക്കാൻ അടിയന്തര ധനസഹായം നൽകണമെന്നും രാഹുൽ കത്തിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള എം.പിമാർ ഈ വിഷയം രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ഈ വിഷയത്തിൽ അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് അദ്ദേഹം ട്വീറ്റിൽ ആഹ്വാനം ചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OtvxIt
via
IFTTT
No comments:
Post a Comment