ന്യൂഡല്‍ഹി: തനിക്കെതിരെ അസം സ്വദേശിനി നല്‍കിയ ബലാത്സംഗ പരാതി നിഷേധിച്ച് കേന്ദ്ര റെയില്‍വേ സഹമന്ത്രി രജന്‍ ഗോഹെയ്ന്‍. തെരഞ്ഞെടുപ്പ് കാലത്തെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നാണ് രജന്റെ നിലപാട്. രജന്‍ ബലാത്സംഗം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് ഓഗസ്റ്റ് രണ്ടിനാണ് 24കാരി പരാതി നല്‍കിയത്. അസമില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് രജന്‍ ഗോഹെയ്ന്‍.
താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാലത്തെല്ലാം ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരിക പതിവാണ്. 2011ലും 2016ലും ഇത് സംഭവിച്ചിരുന്നു. ഇപ്പോഴും ഇത് ആരംഭിച്ചിരിക്കുന്നു. കേസിലെ അന്വേഷണം തുടരുകയാണ്. സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രജന്‍ പറഞ്ഞു. യുവതിക്കും കുടുംബത്തിനുമെതിരെ രജന്‍ ഗോഹെയ്‌നും പരാതി നല്‍കിയിട്ടുണ്ട്. തന്റെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്നാണ് രജന്റെ പരാതി.
അതേസമയം, പരാതി നല്‍കി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ അത് പിന്‍വലിക്കാന്‍ എത്തിയെന്നും മെഡിക്കല്‍ പരിശോധനയ്ക്ക് തയ്യാറായില്ലെന്നും പോലീസ് പറയുന്നു. എങ്കിലും അന്വേഷണം തുടരുമെന്നാണ് അസം പോലീസ് അറിയിച്ചത്.
അതിനിടെ, രജന്‍ ഗോഹെയ്‌ന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. കേന്ദ്രമന്ത്രിസഭയില്‍ നിന്നും രജനെ ഉടന്‍ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നരേന്ദ്രമോഡി നിശബ്ദത വെടിയണമെന്നും കോണ്‍ഗ്രസ് മനതാവ് പവന്‍ ഖേര വ്യക്തമാക്കി.
from mangalam.com https://ift.tt/2P0Mjzr
via IFTTT
No comments:
Post a Comment