ശിവസേന വീണ്ടും ബിജെപി പാളയത്തിലേക്ക് ? നരേന്ദ്രമോദി ഉദ്ധവ് താക്കറയെ വിളിച്ച് നന്ദിയറിയിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

ശിവസേന വീണ്ടും ബിജെപി പാളയത്തിലേക്ക് ? നരേന്ദ്രമോദി ഉദ്ധവ് താക്കറയെ വിളിച്ച് നന്ദിയറിയിച്ചു

മുംബൈ: ഒരേ സഖ്യത്തിലായിരുന്നിട്ടും പരസ്പരം ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുന്നോട്ട് പോയിരുന്ന രാഷ്ട്രീയ കക്ഷിയാണ് ശിവസേന. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയെ വിളിച്ച് നന്ദിയറിയിച്ചു. രാജ്യസഭാ ഉപാധ്യക്ഷനായി ജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ സിങ്ങിനെ പിന്തുണച്ചതിനാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.

അഞ്ചു മിനിട്ട് നീണ്ടു നിന്ന ഫോണ്‍ സംഭാഷണമാണുണ്ടായത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അമിത് ഷാ താക്കറെ കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ്ടും ശിവസേന ബിജെപിയുമായി അടുക്കുന്നുവെന്ന സീചനകളാണ് നല്‍കുന്നത്.

കഴിഞ്ഞ ദിവസം ജനദാദള്‍ നേതാവ് ഹരിവംശിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷാ ഉദ്ധവ് താക്കറയെ വിളിച്ചിരുന്നു. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 20 വോട്ടുകള്‍ക്കാണ് ജയിച്ചത്. പ്രധാനമന്ത്രിയുടെ സാമ്പത്തീക വിദേശ നയങ്ങള്‍ക്കെതിരെ നിരവധി വട്ടം പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ മുഖപ്രസംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.



from mangalam.com https://ift.tt/2KHjYuK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages