ഭര്‍ത്താവ് മൊഴിചൊല്ലിയതിന് 22 ാം വയസ്സില്‍ മുത്തലാക്കിനെതിരേ കോടതിയില്‍ എത്തി; പള്ളിക്കാര്‍ ഫത്വ പുറപ്പെടുവിച്ച് ഒതുക്കാന്‍ നോക്കിയപ്പോള്‍ നിദാഖാന്‍ ബിജെപിയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

ഭര്‍ത്താവ് മൊഴിചൊല്ലിയതിന് 22 ാം വയസ്സില്‍ മുത്തലാക്കിനെതിരേ കോടതിയില്‍ എത്തി; പള്ളിക്കാര്‍ ഫത്വ പുറപ്പെടുവിച്ച് ഒതുക്കാന്‍ നോക്കിയപ്പോള്‍ നിദാഖാന്‍ ബിജെപിയിലേക്ക്

ബറേലി: മുത്തലാക്കിനെതിരേ രാജ്യത്ത് പ്രതിഷേധത്തിന്റെ ശബ്ദമുയര്‍ത്തിയ വനിതാ വിമോചന പ്രവര്‍ത്തക നിദാഖാന്‍ ബിജെപിയില്‍ ചേരുന്നു. മുത്തലാക്ക്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം പോലെയുള്ള മുസ്‌ളീം ആചാരങ്ങളില്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കിയതിന്റെ പേരിലാണ് നിദാഖാന്‍ ബിജെപിയില്‍ ചേരുന്നത്. മുസ്്‌ളീം ആചാര വിരുദ്ധതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ഈ 24 കാരിക്ക് ദര്‍ഗ അല ഹസ്രത്ത് ഫത്വ ഏര്‍പ്പെടുത്തിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു.

മുത്തലാക്കിന് ഇരയാകുകയും നിക്കാഹലാലയ്ക്കായി നിര്‍ബ്ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഇസ്‌ളാമിക വനിതകളുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ വേണ്ടി ഖാന്‍ അടുത്തിടെ ഒരു സംഘടന തുടങ്ങിയിരുന്നു. മൂന്ന് തവണ തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്ന മുത്തലാക്കിനും ഒരു തവണ തലാക്ക് ചൊല്ലിയയാളെ വീണ്ടും വിവാഹം കഴിക്കാനായി മറ്റൊരാള്‍ വിവാഹം ചെയ്ത് തലാക്ക് ചൊല്ലണമെന്ന നിയമം വരുന്ന നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയ്ക്ക് സെക്കന്റില്‍ ഓരോ കുടുംബം വീതം ഇരയാകുന്നുണ്ടെന്നാണ് ഖാന്‍ പറയുന്നത്്

ഇപ്പോള്‍ വെറും ജില്ലാ തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന തന്റെ പേരാട്ടം ബിജെപിയില്‍ ചേര്‍ന്ന് രാജ്യാന്തര തലത്തിലേക്ക് ശ്രദ്ധയാകര്‍ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണും അതിലൂടെ തന്നെപ്പോലെയുള്ള ഇരകള്‍ക്കു നീതി ലഭ്യമാക്കുകയാണ് ഉദ്ദേശമെന്നും ഖാന്‍ പറയുന്നു. ചൊവ്വാഴ്ച ഉത്തരാഖണ്ഡ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി രേഖാ ആര്യയുമായി ഖാന്‍ ഡറാഡൂണില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ തന്നെ അവര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം പരന്നിരുന്നു.

താന്‍ ബിജെപിയില്‍ ചേരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഏതാനും നേതാക്കള്‍ തന്നെ കാണാന്‍ എത്തിയിരുന്നതായും എന്നാല്‍ എപ്പോള്‍ എവിടെവെച്ചാണ് തന്നെ ചേര്‍ക്കുക എന്ന വിവരം ബിജെപി പുറത്തുവിട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. തന്നെപ്പോലെയുള്ള ഇരകള്‍ക്ക് ഇക്കാര്യത്തില്‍ നിയമപോരാട്ടം നടത്തുന്നതിനും കുട്ടികളെ വളര്‍ത്തുന്നതിനും സര്‍ക്കാര്‍ ഫണ്ട അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

2016 ലായിരുന്നു അലാലാ ഹസ്രത്തിന്റെ കുടുംബത്തിലെ ഷീറാന്‍ റാസ നിദാഖാനെ മുത്തലാക്ക് ചൊല്ലിയത്. എന്നാല്‍ ഇതിനെ സിവില്‍ കോടതിയില്‍ നിയമപോരാട്ടം നടത്തിയ നിദാഖാന്‍ ഇത്തരം വിവാഹമോചനം അസാധുവാണെന്ന് വെല്ലുവിളിച്ചു. 2015 ല്‍ ഭര്‍ത്താവ് തന്നെ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്നും ആക്രമിച്ചതിനെ തുടര്‍ന്ന ഗര്‍ഭം അലസിപ്പോയവളാണ് താന്നെനും നിദാഖാന്‍ ആരോപിച്ചിരുന്നു.



from mangalam.com https://ift.tt/2M677I5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages