ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി; ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പഞ്ചാബ് പോലീസിന്റെ സഹായം; ഒമ്പതിനു ശേഷമെത്താന്‍ നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി; ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പഞ്ചാബ് പോലീസിന്റെ സഹായം; ഒമ്പതിനു ശേഷമെത്താന്‍ നിര്‍ദേശം

കൊച്ചി/ന്യുഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. ബിഷപ്പിനെതിരായ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും അറസ്റ്റ് വൈകരുതെന്നും ആവശ്യപ്പെട്ട് കേരള കാത്തലിക് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്‌മെന്റ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നോട്ടീസ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 13ന് വീണ്ടും പരിഗണിക്കും.

ജസ്റ്റീസ് സുധീന്ദ്ര കുമാറിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണത്തിന് കുടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഉന്നയിച്ചു. മറുപടി സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. കഴിഞ്ഞ ദിവസം ജസ്റ്റീസ് സുനില്‍തോമസിന്റെ ബെഞ്ചില്‍ ഹര്‍ജി വന്നിരുന്നുവെങ്കിലും പരിഗണിക്കുന്നതില്‍ നിന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നു.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം പഞ്ചാബ് പോലീസിന്റെ സഹായം തേടി. കേരള പോലീസിന് ആവശ്യപ്പെടുന്ന എന്തുസഹായവും നല്‍കാന്‍ തയ്യാറാണെന്ന് ജലന്ധര്‍ പോലീസ് കമ്മീഷണറും വ്യക്തമാക്കി. ഈ മാസം ഒമ്പതിനു ദേശീയ ബന്ദ് ആയതിനാല്‍ അതിനു ശേഷം ജലന്ധറില്‍ എത്തുന്നതാണ് ഉചിതമെന്നും കമ്മീഷണര്‍ അറിയിച്ചു. ബന്ദ് പഞ്ചാബില്‍ ശക്തമാകുമെന്നതിനാലാണ് ഈ നിര്‍ദേശം.

അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ പോലീസ് സംഘത്തിലെ ഒരു വിഭാഗം ഇന്ന് ഉജെ്ജയിനില്‍ എത്തി ബിഷപ്പില്‍ നിന്ന് മൊഴിയെടുക്കുകയാണ്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ഉജെ്ജയിന്‍ ബിഷപ്പിന് പരാതി നല്‍കിയിരുന്നുവെന്നും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് സഭാതലങ്ങളില്‍ പരാതിപ്പെട്ടതെന്നുമാണ് കന്യാസ്ത്രീയുടെ മൊഴി. ഇതു സാധൂകരിക്കുന്നതിനാണ് മൊഴിയെടുക്കുന്നത്.

എന്നാല്‍ വത്തിക്കാന്‍ നൂണ്‍ഷ്യോയില്‍ നിന്നും മൊഴിയെടുക്കുന്ന കാര്യം അനിശ്ചിതമായി നീളുകയാണ്. നയതന്ത്ര പരിരക്ഷയുള്ള ആര്‍ച്ച്ബിഷപ്പ് ആയതില്‍ നൂണ്‍ഷ്യോയെ കാണുന്നതിന് കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളില്‍ കൂടി മാത്രമേ പോലീസിന് സാധിക്കൂ. ഇനി അനുമതി കിട്ടിയാല്‍ തന്നെ കന്യാസ്ത്രീ വളരെ രഹസ്യാത്മക സ്വഭാവത്തോടെ കൈമാറിയ കത്തിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തോട് പങ്കുവയ്ക്കണമെന്നും നിര്‍ബന്ധമില്ല. കത്ത് ലഭിച്ചോ എന്ന സ്ഥിരീകരണം മാത്രമായിരിക്കും ലഭിക്കാന്‍ സാധ്യത.



from mangalam.com https://ift.tt/2vFbuyU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages