ആടിനൊപ്പം സെല്‍ഫി പാടില്ല: ബക്രീദിന് 'അരുതുകളുടെ' പട്ടികയുമായി യോഗി ആദിത്യനാഥ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

ആടിനൊപ്പം സെല്‍ഫി പാടില്ല: ബക്രീദിന് 'അരുതുകളുടെ' പട്ടികയുമായി യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആചരിക്കുമ്പോള്‍ 'അരുതുകളുടെ' പട്ടികയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബക്രീദ് ആചരിക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്. ബലി മൃഗങ്ങള്‍ക്കൊപ്പം സെല്‍ഫി പാടില്ല, പൊതു സ്ഥലത്ത് കശാപ്പ് പാടില്ല, മൃഗബലി പൊതുസ്ഥലത്ത് പാടില്ല, ബലിമൃഗങ്ങളുടെ രക്തം ഓടകളിലേക്ക് ഒഴുക്കരുത് തുടങ്ങി ഒരുപിടി നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്.

ജില്ലാ കലക്ടര്‍മാര്‍ക്കും പോലീസ് മേധാവികള്‍ക്കുമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും മുഖ്യമന്ത്രി പറയുന്നു. ബക്രീദ് നാളുകളില്‍ മൃഗങ്ങളെ ബലിനല്‍കുന്നതിനു മുന്‍പും ശേഷവും സെല്‍ഫികളെടുത്ത് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് തടയുന്നതിനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ആഘോഷവേളയില്‍ സംസ്ഥാനത്ത് വൈദ്യൂതി, ജലവിതരണം തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സംരക്ഷിതമൃഗങ്ങളെ ബലിനല്‍കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കന്‍വാര്‍ യാത്ര കടന്നുപോകുന്ന മേഖലയില്‍ ജാഗ്രത പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ത്യാഗത്തിന്റെ പെരുന്നാളാണ് ബക്രീദ്. ദൈവത്തിന്റെ നിര്‍ദേശപ്രകാരം മകനെ ബലിനല്‍കാന്‍ തയ്യാറായ ഏബ്രാഹമിന്റെ ത്യാഗത്തിന്റെ ഓര്‍മ്മപുതുക്കലാണ്. ലോകമെമ്പാടുമുള്ള മുസ്ലീമുകള്‍ ഈ ദിനത്തില്‍ പ്രതീകാത്മകമായി ആണ്‍ആടിനെ ബലി നല്‍കുന്നു.



from mangalam.com https://ift.tt/2Psze2j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages