ബെംഗളുരു: ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും സന്നദ്ധ പ്രവർത്തകയുമായ സുധാമൂർത്തിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കേരളത്തിന് പിന്നാലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ കർണാടകയിലെ കുടകിലേക്കുള്ള അവശ്യ സാധനങ്ങൾ പാക്ക് ചെയ്യുന്ന വീഡിയോയാണ് വൈറലായത്. കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ഉൾപ്പെടെയുള്ളവരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ദുരിത ബാധിതർക്കുള്ള അവശ്യ സാധനങ്ങൾ സുധാമൂർത്തിയുടെ നേതൃത്വത്തിൽ പാക്ക് ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. Amma 🙏🙏 #Sudha Murthy @infosys Support to #KeralaFlood #Coorgfloods pic.twitter.com/1036D389DT — Sadananda Gowda (@DVSBJP) 21 August 2018 Content Highlights: Vidoe of Sudha Murthy has gone viral;supervising the relief material packed for flood-hit people of Karnatakas Kodagu
from mathrubhumi.latestnews.rssfeed https://ift.tt/2o124dr
via
IFTTT
No comments:
Post a Comment