തൊടുപുഴ: കമ്പകക്കാനത്തെ കൂട്ടക്കൊല മന്ത്രവാദം ,ആഭിചാരം എന്നിവയുമായി ബന്ധപ്പെട്ടെന്ന് പോലീസിന്റെ സ്ഥിരീകരണം. നിലവിൽ കസ്റ്റഡിയിലുള്ളവർക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും കൃഷ്ണനും കൂട്ടരും നടത്തിയ മന്ത്രവാദത്തട്ടിപ്പാണ്കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി പറഞ്ഞു. പോലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശികളായ ഷിബു,ഇർഷാദ്,രാജശേഖരൻ എന്നിവർക്ക് കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്നും ഇവർ കൃഷ്ണനുമായി ഇടപാടുകൾ നടത്തിയിരുന്നവരാണെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. കേരളമൊട്ടാകെ ഇവർ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. കസ്റ്റഡിയിലുള്ളവരുടെ മൊഴിയനുസരിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. സ്പെക്ട്ര, വിരലടയാളം തുടങ്ങിയ ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. content highlights:Kambakakkanam murder follow up, Thodupuzha Murder
from mathrubhumi.latestnews.rssfeed https://ift.tt/2M0mbWY
via
IFTTT
No comments:
Post a Comment