ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് കൂടുതല്‍ സഹാം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉറപ്പ്. കേരള ഗവര്‍ണര്‍ പി. സദാശിവവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോഡി ഇക്കാര്യം ഉറപ്പു നല്‍കിയത്.
പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചതിനു ശേഷം കേരളത്തിന്റെ അവസ്ഥ നിരീക്ഷിച്ചു വരികയാണെന്നും, കേരളത്തിന് ആവശ്യമായ വസ്തുക്കള്‍ നല്‍കുമെന്നും മോഡി അറിയിച്ചു. ഇന്നലെയാണ് ന്യൂഡല്‍ഹിയില്‍ വെച്ച് ഗവര്‍ണര്‍ പി.സദാശിവം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നാഷണല്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി പ്രളയസമയത്ത് അവലോകന യോഗം പ്രധാനമന്ത്രി നടത്തിവന്നിരുന്നു.
from mangalam.com https://ift.tt/2P8loRE
via IFTTT
No comments:
Post a Comment