കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പമെന്ന് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കാനും പ്രതിപക്ഷം തയ്യാറാണെന്ന് ചെന്നിത്തല പറഞ്ഞു. പ്രളയ ബാധിത മേഖലകളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം. പ്രളയ ദുരിതത്തെ തുടര്‍ന്ന് ബന്ധുവീടുകളില്‍ അഭയം തേടിയവര്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം. വിദേശ സഹായം സ്വീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രളയക്കെടുതിയില്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാരുമായി യോജിച്ച് നിന്ന പ്രതിപക്ഷം പിന്നീട് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രളയം സര്‍ക്കാര്‍ നിര്‍മ്മിതമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് ഓണാശംസ നേര്‍ന്നുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ നിലപാട് മാറ്റം.



from mangalam.com https://ift.tt/2wqbovg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages