ന്യൂഡല്‍ഹി : പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായങ്ങള്‍ ചെയ്യരുതെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത സുരേഷ് കൊച്ചാട്ടില്‍ പോലീസ് സുരക്ഷതേടി സുപ്രീംകോടതിയെ സമീപിച്ചു. തനിക്കും തെലങ്കാനയിലുള്ള തന്റെ കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുരേഷ് കൊച്ചാട്ടില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍, സുരേഷിന് സുരക്ഷ നല്‍കാന്‍ നിര്‍ദേശിക്കാനാകില്ലെന്നും സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ അത് അറിയിക്കേണ്ടത് പോലീസിനെയാണെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഹര്‍ജി തള്ളി.
കേരളത്തിന് സഹായങ്ങള്‍ നല്‍കരുതെന്ന് സംഘപരിവാര്‍ അനുകൂലിയായ സുരേഷ് സോഷ്യല്‍മീഡിയ വഴി ആഹ്വാനം ചെയ്തിരുന്നു. വലിയ പ്രചാരമാണ് ദേശീയതലത്തിലടക്കം ഇതിന് ലഭിച്ചത്. സുരേഷിന്റെ ഓഡിയോ ക്ലിപ്പ് കേട്ട പല അന്യസംസ്ഥാനക്കാരും ദുരിതാശ്വാസ പരിപാടികളില്‍ നിന്നും പിന്‍മാറിയതായി കേരളത്തിന് പുറത്തുള്ള പലരും സോഷ്യല്‍മീഡിയയിലൂടെ പരാതി പറഞ്ഞിരുന്നു. ഇതോടെ വന്‍ പ്രതിഷേധമാണ് ഇയാള്‍ക്ക് നേരയുണ്ടായത്.
ഈ സാഹചര്യത്തിലാണ് തനിക്ക് നേരെയുള്ള ഭീഷണികള്‍ കണക്കിലെടുത്ത് സുരക്ഷ നല്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് കൊച്ചാട്ടില്‍ കോടതിയെ സമീപിച്ചത്.
from mangalam.com https://ift.tt/2C0Wu4y
via IFTTT
No comments:
Post a Comment