മെസേജിലൂടെയും ഫോണ്‍കോളിലൂടയും നിയന്ത്രിച്ചിരുന്ന ഹൈക്ലാസ് പെണ്‍വാണിഭ സംഘം പിടിയില്‍, രണ്ട് വിദേശ വനിതകളെ രക്ഷപ്പെടുത്തി; നടത്തിപ്പുകാരന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 28, 2018

മെസേജിലൂടെയും ഫോണ്‍കോളിലൂടയും നിയന്ത്രിച്ചിരുന്ന ഹൈക്ലാസ് പെണ്‍വാണിഭ സംഘം പിടിയില്‍, രണ്ട് വിദേശ വനിതകളെ രക്ഷപ്പെടുത്തി; നടത്തിപ്പുകാരന്‍ അറസ്റ്റില്‍

പൂനെ: ഹൈക്ലാസ് പെണ്‍വാണിഭസംഘത്തെ പോലീസ് പിടികൂടി. സംഘത്തിന്റെ വലയിലകപ്പെട്ട രണ്ട് വിദേശ വനിതകളെ പോലീസ് രക്ഷപ്പെടുത്തി. മഹാരാഷ്ട്രയുടെ പൂനയിലുള്ള കൊന്ത്വയിലാണ് സംഭവം. ഫോണ്‍ കോളുകളിലൂടെയും മെസേജുകളിലൂടെയുമാണ് സംഘം ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ഫ്‌ളാറ്റ് കേന്ദ്രമാക്കിയാണ് സംഘം പ്രവര്‍ത്തിച്ച് വന്നത്.

സംഘത്തിന്റെ പിടിയില്‍ നിന്നും രണ്ട് ഉഗാണ്ടന്‍ വനിതകളെയാണ് പോലീസ് രക്ഷിച്ചത്. പെണ്‍വാണിഭസംഘം നടത്തിപ്പുകാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഘം പ്രവര്‍ത്തിച്ചിരുന്ന ഫ്‌ളാറ്റില്‍ പോലീസ് റെയ്ഡ് നടത്തിയത്. ഷാലിമാര്‍ ഹില്‍ സൊസൈറ്റിയിലെ ഡി വിംഗിലുള്ള ഫ്‌ളാറ്റ് നമ്പര്‍ 103ലാണ് ഇവര്‍ പ്രവര്‍ത്തിച്ച് വന്നത്.

ആവശ്യക്കാര്‍ എന്ന വ്യാജേന ഫോണ്‍ വിളിച്ച് പരിചയത്തിലായ ശേഷം ഫ്‌ളാറ്റിലെത്തിയാണ് സംഘം ഇവരെ പിടികൂടിയത്. റേറ്റും ഫ്‌ളാറ്റ് എവിടെയെന്നുമുള്ള കാര്യങ്ങള്‍ ഫോണ്‍ അറ്റന്റ് ചെയ്തയാള്‍ കൈമാറി. റെയ്ഡില്‍ രക്ഷപ്പെടുത്തിയ വനിതകളില്‍ ഒരാള്‍ക്ക് 24ഉം മറ്റെയാള്‍ക്ക് 32മാണ് പ്രായം. ആറ് മാസം മെഡിക്കല്‍ വിസയിലാണ് ഇരുവരും ഇന്ത്യയിലെത്തിയത്. വിസയുടെ കാലാവധി കഴിഞ്ഞിട്ടും ഇവര്‍ രാജ്യത്ത് താമസിച്ച് വരികയായിരുന്നു.

സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണിയാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇയാളെ കൂടാതെ ഇനിയും ചിലര്‍ പിടിയിലാകാനുണ്ടെന്നും അയാള്‍ പറഞ്ഞു. പല ആളുകളില്‍ നിന്നും വിവരങ്ങള്‍ ഫോണിലൂടെ കൈമാറുകയാണ് സംഘത്തിന്റെ പതിവ്. പലയിടത്തും ഇവര്‍ കോഡ് ഭാഷകളും ഉപയോഗിക്കുന്നു. പലരില്‍ നിന്നുമാണ് വിവരങ്ങള്‍ കൈമാറുന്നത്. പോലീസില്‍ പിടികൊടുക്കാതിരിക്കാനുള്ള സംഘത്തിന്റെ തന്ത്രമാണിതെന്നും പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2og5h99
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages