ചെറുതോണി: വലിയൊരു മുഴക്കം കേട്ടാണ് ഞെട്ടിയുണർന്നത്. വീടിന് മുകളിലേക്ക് എന്തോ പൊട്ടിവീഴുംപോലെ. അരികിൽ കിടന്ന കുഞ്ഞിനെയും നെഞ്ചിലടക്കി പുറത്തേക്ക് പാഞ്ഞു. വല്യച്ഛനെയും വല്യമ്മയെയും എഴുന്നേൽപ്പിക്കാൻ ഉറക്കെ നിലവിളിച്ചുകൊണ്ടാണ് ഓടിയത്. എന്നാൽ പ്രായത്തിന്റെ അവശതകൾ ഉണ്ടായിരുന്ന അവരെ രണ്ടുപേരെയും ഉരുൾ വിഴുങ്ങി- നടുക്കം വിട്ടുമാറാതെ ജെസി പറയുന്നു. കഴിഞ്ഞദിവസം കീരിത്തോട്ടിലെ ഉരുൾപൊട്ടലിൽനിന്ന് രക്ഷപ്പെട്ട ജെസി കഞ്ഞിക്കുഴി നിത്യസഹായമാതാ ചർച്ചിലെ ദുരിതാശ്വാസ ക്യാമ്പിലാണിപ്പോൾ. പെരിയാർവാലി കൂട്ടാകുന്നേൽ വിപിനും ഭാര്യ ജെസിയും ഒരുവയസ്സുള്ള കുട്ടിയും പെരിയാർ വാലിയിലായിരുന്നു താമസം. ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതിന് മുന്നോടിയായി വീടൊഴിയാൻ ജില്ലാഭരണകൂടം നോട്ടീസ് നൽകി. അതോടെയാണ് കീരിത്തോട്ടിലെ മുത്തച്ഛനും മുത്തശ്ശിയോടും ഒപ്പം വിപിനും കുടുംബവും താമസംമാറ്റിയത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ഉരുൾപൊട്ടിയത്. ഈസമയം വിപിൻ പാലായിൽ ആയിരുന്നു. ഒരു വയസ്സുള്ള കുട്ടി എയ്ഞ്ചൽ മരിയയെയും എടുത്ത് താഴെയുള്ള വീട്ടിലേക്ക് ജെസി പായുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Mk83rF
via
IFTTT
No comments:
Post a Comment