കടുത്ത ഇന്റർനെറ്റ് സെൻസർഷിപ്പ് നിലനിൽക്കുന്ന ചൈനക്കായി സെൻസർഷിപ്പുകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന പുതിയ സർച്ച് എഞ്ചിൻ ആരംഭിക്കാനുള്ള തീരുമാനം ഗൂഗിളിൽ പുതിയ കലാപങ്ങൾക്ക് കാരണമാകുന്നു. നേരത്തെ ചൈനയുടെ കടുത്ത സെൻസർഷിപ്പുകളോട് എതിർത്ത് ചൈനയിൽ നിന്ന് തങ്ങളുടെ സേവനം പിൻവലിച്ച ഗൂഗിൾ ഇപ്പോൾ ചൈനക്ക് കീഴടങ്ങാനൊരുങ്ങുന്നത് പുറംലോകത്തോടൊപ്പം ഗൂഗിൾ ജീവനക്കാരെയും ഞെട്ടിച്ചതായാണ് വിവരം. സി.ഇ.ഒ സുന്ദർ പിച്ചൈയ്ക്കെതിരെ മറ്റ് ജീവനക്കാർക്ക് കടുത്ത പ്രതിഷേധം ഈ വിഷയത്തിൽ ഉണ്ടെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് മാർക്കറ്റായ ചൈനയിൽ 8വർഷത്തിന് ശേഷം തിരിച്ചുവരാനുള്ള സുന്ദർ പിച്ചൈയുടെ പ്രായോഗികമായ നീക്കമാണ് ഡ്രാഗൺ ഫ്ളൈ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന പുതിയ സർച്ച് എഞ്ചിന് പുറകിൽ. മനുഷ്യാവകാശം, ജനാധിപത്യം, മതം, പ്രതിഷേധങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാം തന്നെ തടയുന്ന രീതിയിലാകും ഈ സർച്ച് എഞ്ചിനിൽ വിവരങ്ങൾ ലഭിക്കുക. വിപണി പിടിച്ചടക്കാനായി ചൈനയുടെ അതിരുകടന്ന സെൻസർഷിപ്പുകൾക്ക് ഗൂഗിൾ വഴങ്ങിക്കൊടുക്കുകയാണെന്നും ഇത് ഇന്റർനെറ്റ് ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ കുറ്റപ്പെടുത്തിയിരുന്നു. ലോകത്തിലെ വിവരങ്ങൾ ഏകീകരിക്കുക, അത് ആവശ്യത്തിന് വിതരണം ചെയ്യുക എന്ന ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നുള്ള പിന്തിരിയലാണ് ഇതെന്നാണ് ചില ഗൂഗിൾ ജീവനക്കാരുടെ അഭിപ്രായം. എന്നാൽ സാങ്കേതികമായ ചൈനയുടെ വളർച്ചയും ചൈന മുന്നോട്ട് വെക്കുന്ന വിപണി സാധ്യതയും ഉപയോഗപ്പെടുത്തുക എന്നതാണ് പുതിയ നീക്കത്തിലൂടെ ലക്ഷമിടുന്നതെന്നാണ് എതിർപക്ഷത്തിന്റെ വാദം. എന്നാൽ പിച്ചൈയുടെ ശൈലികളോട് നേരത്തെ എതിർപ്പുണ്ടായിരുന്ന ഗൂഗിളിലെ ഒരു വിഭാഗം ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. ബ്ലൂബർഗ് ന്യൂസിനോട് പ്രതികരിച്ച ഒരു ഗൂഗിൾ ജീവനക്കാരൻ മുൻപ് പെന്റഗണുമായി ഗൂഗിൾ ആരംഭിച്ച പ്രൊജക്ട് മാവനോടാണ് പുതിയ സെർച്ച് എഞ്ചിനെ ഉപമിച്ചത്. ഗൂഗിളിൽ കലാപത്തിന് കാരണമായ ഈ പ്രൊജക്ട് പിന്നീട് കമ്പനി ഉപേക്ഷിച്ചിരുന്നു. മറ്റൊരു ജീവനക്കാരൻ ഇതിനെ വിശേഷിപ്പിച്ചത് സെൻസർഷിപ്പ് എഞ്ചിൻ എന്നാണ്. ശരിയായ വിവരം നൽകുക എന്ന പ്രാഥമിക കടമക്ക വിരുദ്ധമാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു വർഷം മുൻപ് പിച്ചൈ ചൈന സന്ദർശിച്ച സമയത്ത് ഗൂഗിൾ എല്ലാവരുടേതാണന്നും ചൈനീസ് ഉപയോക്താക്കളെയും തങ്ങൾക്ക് വേണമെന്നും പ്രഖ്യാപിച്ചിരുന്നു. എന്തായാലും കമ്പനിയിലെ പുതിയ സംഭവങ്ങൾ പീച്ചേയുടെ ചൈനീസ് സ്വപ്നങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് ഉറ്റുനോക്കുകയാണ് ടെക്ക് ലോകം. content highlights:Googles Secret China Project Sparks Anger Among Workers
from mathrubhumi.latestnews.rssfeed https://ift.tt/2vu40Pa
via
IFTTT
No comments:
Post a Comment