ന്യൂഡൽഹി: അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷായുടെ പേരിൽ തൃണമൂൽ കോൺഗ്രസ് വക്കീൽ നോട്ടീസ് അയച്ചു. ഓഗസ്റ്റ് 11-ന് കൊൽക്കത്തയിൽ നടത്തിയ ‘യുവ സ്വാഭിമാൻ റാലി’യിൽ പ്രസംഗിക്കവേ അമിത് ഷാ നടത്തിയ പരാമർശങ്ങൾക്കെതിരേയാണ് തൃണമൂൽ കോൺഗ്രസ് എം.പി. അഭിഷേക് ബാനർജി തിങ്കളാഴ്ച നോട്ടീസയച്ചത്.കേന്ദ്രം ബംഗാളിനനുവദിച്ച 3.59 ലക്ഷം കോടി രൂപയുടെ ഫണ്ട് മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവൻകൂടിയായ അഭിഷേകും സംഘവും ചേർന്ന് കൈക്കലാക്കിയെന്നായിരുന്നു അമിത് ഷായുടെ ആരോപണം. 72 മണിക്കൂറിനകം അമിത് ഷാ നിരുപാധികം മാപ്പുപറയണമെന്നും അല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2P3LiXw
via
IFTTT
No comments:
Post a Comment