ഇടമലയാറില്‍ റെഡ് അലേര്‍ട്ട്; അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെത്തുറക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

ഇടമലയാറില്‍ റെഡ് അലേര്‍ട്ട്; അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെത്തുറക്കും

ആലുവ: ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ അണക്കെട്ട് തുറക്കുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. 164 ഘനമീറ്റര്‍ ഉയര്‍ത്തുന്നതിനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതേത്്തുടര്‍ന്ന് പെരിയാറിലെ നിലവിലെ ജലനിരപ്പില്‍ നിന്നും 1 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. പുറത്തേക്ക് വിടുന്ന ജലം 5 മുതല്‍ 6 മണിക്കൂറിനുള്ളില്‍ ആലുവായില്‍ എത്തുമെന്നാണ് കരുതുന്നത്.

2013ല്‍ ഇടമലയാര്‍ ഡാം തുറന്നുവിട്ടിരുന്നു. അന്ന് 900 ഘന മീറ്റര്‍ വെള്ളമാണ് തുറന്നുവിട്ടത്. അന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ അടക്കം വെള്ളം കയറിയിരുന്നു. മഴ കുറഞ്ഞിരുന്നതിനാല്‍ പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞിരിക്കുകയാണ്. അതിനാല്‍തന്നെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കനത്ത മഴയാണ് പെയ്യുന്നത്. രണ്ടുദിവസം കൂടി മഴതുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂരില്‍ അഞ്ചിടത്ത് ഉരുള്‍പെട്ടിയിരുന്നു. എന്നാല്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.



from mangalam.com https://ift.tt/2M8InhD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages