ബെയ്ജിങ്: ഇന്ത്യയുൾപ്പെടെയുള്ള നിരവധി ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കറൻസി അച്ചടിക്കുന്നതിനുള്ള കരാർ ചൈനയുടെ ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മൈനിങ് കോർപറേഷന് ലഭിച്ചതായി റിപ്പോർട്ട്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. #BREAKING -- Sensational report in Chinese media. Report suggests how China is printing foreign currencies on a massive scale. China printing Indian currency too, says Chinese media pic.twitter.com/5Fdq4KYWqX— News18 (@CNNnews18) August 13, 2018 ഈയടുത്ത കാലം വരെ ചൈന വിദേശരാജ്യങ്ങളുടെ നോട്ടുകൾ അച്ചടിച്ചിരുന്നില്ല. എന്നാൽ 2013ഓടെ ദക്ഷിണേഷ്യ, മധ്യേഷ്യ, ഗൾഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളുമായി കരമാർഗവും കടൽമാർഗവും ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ചൈന ബെൽറ്റ് ആൻഡ് റോഡ് പദ്ധതി ആവിഷ്കരിച്ചിരുന്നു. അതിനു ശേഷമാണ് നോട്ടുകൾ അച്ചടിക്കാനുള്ള കരാറുകൾ ലഭിച്ചതെന്ന് ചൈനാ ബാങ്ക് നോട്ട് പ്രിന്റ്ങ് ആൻഡ് മൈനിങ് കോർപറേഷൻ പ്രസിഡന്റ് ലിയു ഗുയ്ഷെങ് പറഞ്ഞു. ഇന്ത്യ, തായ്ലൻഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെയും ബ്രസീൽ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെയും നോട്ടുകൾ അച്ചടിക്കാൻ ചൈനയ്ക്ക് കരാർ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വാർത്ത പുറത്തെത്തിയതോടെ വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂർ രംഗത്തെത്തി. "സത്യമാണെങ്കിൽ ഇത് ദേശസുരക്ഷയ്ക്ക് ഭീഷണിയാണ്. പാകിസ്താന് കള്ളനോട്ട് അടിക്കാൻ ഇത് എളുപ്പമാക്കുമെന്ന് പറയേണ്ടതില്ലല്ലോ. ദയവായി വ്യക്തമാക്കൂ..."അരുൺ ജെയ്റ്റ്ലിയെയും നിലവിലെ ധനവകുപ്പു മന്ത്രി പീയുഷ് ഗോയലിനെയും ടാഗ് ചെയ്തു കൊണ്ട് തരൂർ ട്വിറ്ററിൽ കുറിച്ചു. If true, this has disturbing national security implications. Not to mention making it easier for Pak to counterfeit. @PiyushGoyal @arunjaitley please clarify! https://t.co/POD2CcNNuL — Shashi Tharoor (@ShashiTharoor) August 12, 2018 content highlights:Report says china gets order to print Currency of India, sri lanka and other south asian nations
from mathrubhumi.latestnews.rssfeed https://ift.tt/2Mk3NZg
via
IFTTT
No comments:
Post a Comment