കോഴിക്കോട്: കോഴിക്കോട്, ആലപ്പുഴ, തൃശ്ശൂർ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കാലവർഷക്കെടുതി രൂക്ഷമായതിനെതുടർന്നാണിത്. കണ്ണൂർ, കാലിക്കറ്റ്, കേരള സർവ്വകലാശാലകൾ വ്യാഴാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിൽ ഉള്ള അഫിലീയേറ്റഡ് കോളേജുകളിൽവ്യാഴാഴ്ച്ച നടത്താനിരുന്നകോളേജ് യുണിയൻ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീടു അറിയിക്കുന്നതായിരിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2MwIcwC
via
IFTTT
No comments:
Post a Comment