വംശീയ വിദ്വേഷം നടത്തി ഇന്ത്യാക്കാരനെ വെടിവെച്ചു കൊന്ന അമേരിക്കക്കാരന് മൂന്ന് ജീവപര്യന്തം ; വംശീയത, നിറം, ജനിച്ച രാജ്യം എന്നിവയെല്ലാമാണ് ദേഷ്യം പിടിപ്പിച്ചതെന്ന് പുരന്റന്‍ കോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

വംശീയ വിദ്വേഷം നടത്തി ഇന്ത്യാക്കാരനെ വെടിവെച്ചു കൊന്ന അമേരിക്കക്കാരന് മൂന്ന് ജീവപര്യന്തം ; വംശീയത, നിറം, ജനിച്ച രാജ്യം എന്നിവയെല്ലാമാണ് ദേഷ്യം പിടിപ്പിച്ചതെന്ന് പുരന്റന്‍ കോടതിയില്‍

ന്യൂയോര്‍ക്ക്: വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ എഞ്ചിനീയറെ കൊലപ്പെടുത്തിയ അമേരിക്കക്കാരന് മൂന്ന് ജീവപര്യന്തം. കന്‍സാസിലെ ബാറില്‍ വെച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ നാവിക ഉദ്യോഗസ്ഥനായ ആദം പുരിന്റണ്‍ എന്ന 51 കാരനാണ് ശിക്ഷ ലഭിച്ചത്. 2017 ഫെബ്രുവരിയില്‍ പുരിന്റന്റെ അക്രമത്തില്‍ ഇന്ത്യന്‍ എഞ്ചിനീയറായ ശ്രീനിവാസ് കച്ചിഭോട്‌ലയാണ് മരണമടഞ്ഞത്.

കന്‍സാസിലെ ഒരു ബാറില്‍ ഇരിക്കുമ്പോള്‍ അമേരിക്കയില്‍ നിന്നും പുറത്തു പോകൂ എന്നാക്രോശിച്ചുകൊണ്ട് പുരിന്റണ്‍ ശ്രീനിവാസിന് നേരെ നിറയൊഴിക്കുക ആയിരുന്നു. ആക്രമണത്തില്‍ ശ്രീനിവാസന്റെ കൂട്ടുകാരന്‍ അലോക് മദസനിക്കും പരിക്കേറ്റിരുന്നു.

ഒലാതെയിലെ ഗാര്‍മിണ്‍ കമ്പനിയില്‍ വ്യോമസേനാ എഞ്ചിനീയര്‍ ആയിരുന്നു ഹൈദരാബാദുകാരനായ ശ്രീനിവാസ്. ഫെഡറല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഈ വര്‍ഷം ആദ്യം തന്നെ ആദം പുരന്റനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വംശീയത, നിറം, ജനിച്ച രാജ്യം എന്നിവയെല്ലാമാണ് തന്നെ ദേഷ്യം പിടിപ്പിച്ചതെന്ന് പുരന്റന്‍ കോടതിയില്‍ സമ്മതിച്ചു. സംഭവത്തില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പുരിന്റനെ പിന്‍തുടര്‍ന്ന് പിടികൂടിയ ഇയാന്‍ ഗ്രില്ലോട്ട് എന്നയാള്‍ക്കും പരിക്കേറ്റിരുന്നു.

ഭര്‍ത്താവ് മറ്റുള്ളവരെ ബഹുമാനിക്കുന്നയാളാണെന്ന് കുച്ചിഭോട്‌ലയുടെ ഭാര്യ വ്യക്തമാക്കിയിരുന്നു. തവിട്ടു നിറക്കാരായവരെല്ലാം ദുഷ്ടന്മാര്‍ അല്ലെന്നും അവര്‍ കൂടി അമേരിക്കയുടെ വികസനത്തിന് സംഭവന ചെയ്യുന്നുണ്ടെന്നും പുരിന്റനെ മനസ്സിലാക്കാന്‍ ഭര്‍ത്താവ് ശ്രമം നടത്തിയിരുന്നതായി കുച്ചിഭോട്‌ലയുടെ ഭാര്യ കോടതിയില്‍ പറഞ്ഞു. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു കുച്ചിഭോട്‌ലയുടെ മരണം. സംഭവം നടന്ന 2017 ഫെബ്രുവരി 22 ന് പുരിന്റണ്‍ ആസ്റ്റിന്‍സ് ബാര്‍ ആന്റ് ഗ്രില്ലിലേക്ക് സ്വയം വാഹനം ഓടിച്ചെത്തിയ ഇയാന്‍ ഗ്രില്ലോറ്റും കുച്ചിഭോട്‌ലയും മദസാനിയും ഉള്‍പ്പെടെയുള്ളവര്‍ ഇരിക്കുന്നതിന്റെ വലതു മാറി ഇരുന്നു.

പിന്നീട് കുച്ചിഭോട്‌ലയുടെയും മദസാനിയുടെയും അരികിലെത്തി നിങ്ങള്‍ എവിടെ നിന്നുള്ളവരാണെന്ന് ആദ്യം ചോദിച്ചു. പിന്നീട് എങ്ങിനെയാണ് ഈ രാജ്യത്തില്‍ കയറിയതെന്നും ചോദിച്ചു. അതിന് ശേഷം ഭീകരന്‍ എന്ന് വിളിച്ച ശേഷം തന്റെ രാജ്യത്ത് നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് കുച്ചിഭോട്‌ലയുടെ നെഞ്ചില്‍ പിടിച്ച് തള്ളി. ഇതിനിടയില്‍ ഗ്രില്ലോറ്റും മറ്റൊരാളും ഇടയ്ക്ക് കയറുകയും പുരിന്റനോട് അവിടും വിട്ടുപോകാന്‍ ആവശ്യപ്പെടുകയും വിളിച്ചുകൊണ്ടു പുറത്തേക്ക് പോകുകയും ചെയ്തു.

പിന്നീട് വാഹനത്തില്‍ സ്വന്തം വീട്ടിലേക്ക് ഓടിച്ചുപോയ പുരിന്റന്‍ വീട്ടില്‍ നിന്നും സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ എടുത്തുകൊണ്ടുവന്ന് തിരിച്ചറിയാതിരിക്കാന്‍ വസ്ത്രവും മാറി ബാറിലേക്ക് തിരിച്ചുവന്നു കുച്ചിഭോട്‌ലയ്ക്കും മദസാനിക്കും നേരെ നിറയൊഴിക്കുകയും ആയിരുന്നു. സ്ഥലത്തുവെച്ച് തന്നെ കുച്ചിഭോട്‌ല മരിക്കുകയും മദസാനി പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിന് തൊട്ടു പിന്നാലെ പുരിന്റന്‍ തന്റെ ഒരു സുഹൃത്തിനെ വിളിച്ച് താന്‍ രണ്ട് ഇറാനികളെ കൊന്നെന്ന് വിളിച്ചു പറയുകയും ചെയ്തു. വെടിവെച്ച ശേഷം പുറത്തേക്ക് ഓടിയ പുരിന്റനെ ഗ്രില്ലോട്ട് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഗ്രില്ലോറ്റിനും പരിക്കേറ്റു.



from mangalam.com https://ift.tt/2OkoeT0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages