ആലപ്പുഴ: മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ് പദ്ധതിയോടനുബന്ധിച്ചുള്ള സമഗ്ര മെഡിക്കൽ സർവേയ്ക്ക് തുടക്കമായി. വിദഗ്ദ ഡോക്ടർമാരടങ്ങുന്ന സംഘമാണ് വെള്ളപ്പൊക്ക ബാധിതപ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി രംഗത്തിറങ്ങിയിരിക്കുന്നത്. സർവേയിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടനാടിനുവേണ്ട ആരോഗ്യ പദ്ധതി നിശ്ചയിക്കും. ഇതോടെ മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളൽ കഴിയുന്ന അരക്ഷത്തിലേറെ പേർക്കാണ് മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ് പദ്ധതിയുടെ കീഴിൽ ഭക്ഷണം, വസ്ത്രം, കുടിവെള്ളം പോലുള്ള അവശ്യ സാധനങ്ങൾ എത്തിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി യാളുകളാണ് പദ്ധതിയിലൂടെ കുട്ടനാടിന് വേണ്ടി സഹായങ്ങളെത്തിച്ചത്. വിവിധ മാതൃഭൂമി യൂണിറ്റുകൾ വഴി ശേഖരിച്ച സഹായങ്ങൾ കുട്ടനാട്ടിലെ ജനങ്ങൾക്ക് മാതൃഭൂമി സംഘം നേരിട്ടെത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊടൊപ്പമാണ് ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് ഊന്നൽ നൽകിക്കൊണ്ട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിടുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബി. പദ്മകുമാറാണ് പരിപാടി ഏകോപിപ്പിക്കുന്നത്. കോഴിക്കോട്ട് പടർന്നുപിടിച്ച നിപ വൈറസ് രോഗം കണ്ടെത്തിയ ഡോ. എ.എസ്. അനൂപ് കുമാർ, നിപ വൈറസ് കണ്ടെത്തിയ ടീമിലുണ്ടായിരുന്ന ഡോ. ഗംഗ പ്രസാദ്, കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. സാബു സുഗതൻ എന്നിവർ സംഘത്തിന് നേതൃത്വം നൽകുന്നു. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിലെ 23 വിദ്യാർഥികളും, 15 മാതൃഭൂമി പ്രതിനിധികളും സർവേ സംഘത്തിലുണ്ട്. നാല് സംഘങ്ങളായാണ് സർവേ നടത്തുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2MjlPaS
via
IFTTT
No comments:
Post a Comment