ആലപ്പുഴ: മഴക്കെടുതിയും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ അവലോകന യോഗം ചേർന്നു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രളയക്കെടുതിയാണ് യോഗത്തിൽ ചർച്ച ചെയ്യുന്നത്. വണ്ടാനം മെഡിക്കൽ കോളേജിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. 10 മണിക്ക് ആരംഭിച്ച യോഗം 12 മണിയോടെ അവസാനിച്ചേക്കും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി വരുന്ന സാഹചര്യത്തിൽ 12 മണിയോടെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് സൂചന. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തുടർ നടപടികളേക്കുറിച്ചുള്ള ഉദ്യോഗസ്ഥതല ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. നാശനഷ്ടങ്ങളുടെ തോത് മനസിലാക്കാൻ ഇനിയും കൂടുതൽ വ്യക്തമായ കണക്കെടുപ്പുകൾ നടത്തേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. അതിനിടെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാതെ അവലോകന യോഗത്തിൽ മാത്രം പങ്കെടുത്ത് മുഖ്യമന്ത്രി മടങ്ങുന്നതിനെതിരേ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുകയാണുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗം ബഹിഷ്കരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2OcQ4R9
via
IFTTT
No comments:
Post a Comment