തൊടുപുഴ: ഹിന്ദു ഉണർന്നാൽ വർഗീയവാദിയല്ല രാജ്യസ്നേഹിയാണ് ഉണ്ടാകുന്നതെന്ന് സാമൂഹിക പ്രവർത്തകയും ജ്വാല ഫൗണ്ടേഷൻ സ്ഥാപകയുമായ അശ്വതി ജ്വാല. മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. എല്ലാ ജീവജാലങ്ങൾക്കും നന്മ ആഗ്രഹിക്കുന്ന ധർമമാണ് ഹിന്ദു ധർമം. അത് ജാഗ്രതാപൂർണമായ അന്വേഷണത്തിലൂടെ കണ്ടെത്തണം. അതോടൊപ്പം കുട്ടികൾക്ക് നമ്മുടെ സംസ്കാരം പകർന്നുകൊടുത്തുകൊണ്ട് അവരെ നേർവഴിക്ക് നയിക്കാൻ അമ്മമാർക്ക് കഴിയണം. പഠനത്തിലൂടെയും പഠിപ്പിക്കലിലൂടെയും ഓരോ ഹിന്ദുവിനും സനാതനധർമം എന്താണെന്ന അറിവ് പകർന്നുകൊടുക്കണം. അന്വേഷണ പാതയിലേക്ക് വരുന്ന പുതിയ തലമുറ തെറ്റായ വഴിയിലൂടെ നയിക്കപ്പെടാതിരിക്കാൻ വേദങ്ങളും ഉപനിഷത്തുകളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും എത്തിക്കണം.മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷാ സോമൻ അധ്യക്ഷയായി. രാഷ്ട്രീയ സ്വയം സേവക സംഘം അഖിലഭാരതീയ കാര്യ സദസ്യൻ എസ്.സേതുമാധവൻ, മഹിളാ ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.സൗദാമിനി, സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, സംസ്ഥാന സെക്രട്ടറിമാരായ ഓമനാ മുരളി, ശശികലാ ജയരാജ്, ജയന്തി ജയ്‌മോഹൻ എന്നിവർ സംസാരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2necczb
via
IFTTT
No comments:
Post a Comment