നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവിന് വെള്ളി. സ്പാനിഷ് താരം കരോലിന മരിനു മുന്നില്‍ കീഴടങ്ങിയാണ് സിന്ധുവിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ ഫൈനല്‍ തോല്‍വി. സ്‌കോര്‍: 21-19, 21-10. ഇതോടെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലില്‍ കടന്ന് സിന്ധു ഇന്ത്യക്ക് വെള്ളി മെഡല്‍ ഉറപ്പാക്കി.
ചൈനയുടെ ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിങ്ങില്‍ നടക്കുന്ന ചാമ്പ്യന്‍ഷപ്പില്‍ ഇന്നലെ വനിതകളുടെ സെമിഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോല്‍പിച്ചായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം.
11-6, 24-22 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ലോക മൂന്നാം നമ്പര്‍ താരമായ സിന്ധുവിന്റെ ജയം. കഴിഞ്ഞ റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ സിന്ധുവിനെ തോല്‍പിച്ചു സ്വര്‍ണമണിഞ്ഞ സ്‌പെയിന്റെ കരോളിനാ മാരിനാണ് ഇവിടെയും കലാശപ്പോരാട്ടത്തിലെ എതിരാളി.
ഇന്ത്യയുടെ സൈനാ നെഹ്‌വാളിനെ തോല്‍പിച്ചു സെമിയില്‍ കടന്ന മാരിന്‍ ഇന്നലെ ചൈനയുടെ ഹി ബിങ്ജിയാവോയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ ഇടംപിടിച്ചത്. 1321ന് ആദ്യ ഗെയിം കൈവിട്ട സ്പാനിഷ് താരം മിന്നുന്ന തിരിച്ചുവരവിലൂടെ രണ്ടും മൂന്നും ഗെയിം സ്വന്തമാക്കിയാണ് വിജയം പിടിച്ചെടുത്തത്.
സെമിഫൈനലില്‍ കടന്നതോടെ തന്നെ സിന്ധു ഒരു റെക്കോഡും സ്വന്തമാക്കിയിരുന്നു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന വനിതാ താരമാണ് സിന്ധു. നേരത്തെ രണ്ടു വെങ്കലവും ഒരു വെള്ളിയും സ്വന്തമാക്കിയിട്ടുള്ള സിന്ധുവിന് ഇത് നാലാം മെഡലാണ്. സിന്ധു മാരിന്‍ 2010 മുതലാണ് സിന്ധുമാരിന്‍ പോരാട്ടം ആരംഭിച്ചത്. ഇതുവരെ 12 മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടി. ആറു ജയങ്ങളുമായി ഇന്തോസ്പാനിഷ് താരങ്ങള്‍ ഒപ്പത്തിനൊപ്പമാണ്. 2010 ഏപ്രിലില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലായിരുന്നു ആദ്യ മത്സരം. അന്ന് ജയം 21-17, 21-19 എന്ന സ്‌കോറില്‍ സിന്ധുവിനൊപ്പം നിന്നു. ഇക്കഴിഞ്ഞ ജൂണ്‍ 29ന് മലേഷ്യ ഓപ്പണിലാണ് ഇരുവരും അവസാനം ഏറ്റുമുട്ടിയത്. അന്നും ജയം സിന്ധുവിനായിരുന്നു. സ്‌കോര്‍ 22-20, 21-19.
ബ്രസീലിലെ റിയോയില്‍ 2016 ഒളിമ്പിക്‌സ് ഫൈനലില്‍ ഏറ്റുമുട്ടിയതായിരുന്നു ശ്രദ്ധേയ മത്സരം. അന്നു 130 കോടി ജനതയുടെ പ്രതീക്ഷയുമായി ഇറങ്ങിയ സിന്ധുവിനെ മാരിന്‍ 21-19, 12-21, 15-21 എന്ന സ്‌കോറില്‍ തോല്‍പിച്ചിരുന്നു.
from mangalam.com https://ift.tt/2vhYsba
via IFTTT
No comments:
Post a Comment