കൊച്ചി: പറവൂർ കുത്തിയതോടിൽപള്ളിമേട ഇടിഞ്ഞ് കാണാതായവരിൽ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളിമേട ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. മൊത്തം ആറു പേരാണ് അപകടത്തിൽ മരിച്ചത്. കൊച്ചൗസേപ്പ്, ജോമോൻ, പൗലോസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച കണ്ടെടുത്തത്. ഒരാളെ തിരിച്ചറിയാനായിട്ടില്ല. പനയ്ക്കൽ ജെയിംസ്, ശൗരിയാർ എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച പുറത്തെടുത്തത്. ശക്തമായ വെള്ളക്കെട്ടിൽ കുതിർന്ന പള്ളിമേട ഇവരുടെ മേലെക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കകയാണ്. സൈനികരും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2OMXkna
via
IFTTT
No comments:
Post a Comment