പട്‌നയില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ വെടിയേറ്റു മരിച്ചു; മോഷണശ്രമത്തിനിടെയെന്ന് സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

പട്‌നയില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ വെടിയേറ്റു മരിച്ചു; മോഷണശ്രമത്തിനിടെയെന്ന് സംശയം

പട്‌ന: ബിഹാറില്‍ സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ജീവനക്കാരന്‍ വെടിയേറ്റു മരിച്ചു. വീടിനുള്ളിലാണ് വെടിയേറ്റത്. മോഷണശ്രമത്തിനിടെയാണ് ആക്രമണമെന്ന് കരുതുന്നു. സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി പദവിയിലുള്ള ഓഫീസര്‍ രാജീവ് കുമാര്‍ (58) ആണ് മരിച്ചത്.

പുലര്‍ച്ചെ മൂന്നു മണിയോടെ മോഷ്ടാക്കളെന്നു കരുതുന്ന മൂന്നംഗ യുവാക്കളുടെ സംഘം വീട്ടിലേക്ക് കയറാന്‍ ശ്രമിച്ചത് തടയുന്നതിനിടെയാണ് ആക്രമണമെന്ന് പോലീസ് പറയുന്നു. സംഘത്തിന്റെ കൈവശം പിസ്റ്റളുകളും ഉണ്ടായിരുന്നു. വെടിയേറ്റ് ഗുരുതരാവസ്ഥയിലായ രാജീവ് കുമാറിനെ ആശുപത്രിയില്‍ ആക്കിയെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.

വീട്ടില്‍ അതിക്രമിച്ചുകയറി മോഷ്ടാക്കള്‍ തന്നെയും മകളെയും മുറിയില്‍ ബന്ദിച്ചശേഷം ഭര്‍ത്താവിനോട് പണം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം എതിര്‍ത്തതോടെ വെടിവയ്ക്കുകയായിരുന്നുവെന്ന് രാജീവിന്റെ ഭാര്യ രജനി രഞ്ജന്‍ പറഞ്ഞു. രാജീവിന്റെ നെഞ്ചിലാണ് വെടിയേറ്റത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന പണവും മറ്റും എടുത്ത് സംഘം കടന്നുകളഞ്ഞു. പോലീസിനെ സഹായത്തിനു വിളിച്ചുവെങ്കിലും രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് എത്തിയതെന്നും അവര്‍ പറയുന്നു.



from mangalam.com https://ift.tt/2MM4xDA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages