അങ്കണവാടിയിലെ കറിപ്പാത്രത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

അങ്കണവാടിയിലെ കറിപ്പാത്രത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചു

ഭോപ്പാൽ: അങ്കണവാടിയിലെ പരിപ്പുകറി പാത്രത്തിൽ വീണ് അഞ്ചുവയസുകാരി മരിച്ചു. മധ്യപ്രദേശിലെ ശഹ്ഡോൽ ജില്ലയിലാണ് സംഭവം. കുട്ടി അറിയാതെ കാൽ വഴുതി പാത്രത്തിൽ വീണതാവാമെന്നാണ് നിഗമനം. ആശുപത്രിയിലെത്തിച്ച സുഹാസിനി ബൈഗ ചികിത്സയിലിരിക്കെ മരിച്ചു. അങ്കണവാടിയിലെ സഹായിയായ കൈസി ബൈഗയാണ് കുട്ടിയെ പാത്രത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. പാചകപ്പുരയോടു ചേർന്ന മുറിയിൽ അരിയെടുക്കാൻ പോയിരുന്നുവെന്നും കുട്ടിയുടെ നിലവിളി കേട്ടാണെത്തിയതെന്നും ഇവർ പറഞ്ഞു. കുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ജില്ലാ ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു. ജില്ലാ ആശുപത്രിയിൽ നാലു ദിവസം ചികിത്സയിൽ കഴിയവെ ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പോലീസ്കുട്ടിയെ മികച്ച ചികിത്സയ്ക്കായി ജബൽപ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ ചൊവ്വാഴ്ച വൈകിട്ട് കുട്ടി മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഏതെങ്കിലും തരത്തിലുള്ള കൃത്യവിലോപം കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2NuoWNG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages