കരുണാനിധിക്ക് അന്ത്യമോപചാരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

കരുണാനിധിക്ക് അന്ത്യമോപചാരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ചെന്നൈ: അന്തരിച്ച ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിക്ക് അന്ത്യമോപചാരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി മൃതദേഹം സൂക്ഷിച്ചിരുന്ന രാജാജി നഗറിലെത്തി അനുശോചനം അറിയിക്കുകയായിരുന്നു.

ഇന്ന് രാവിലെ 10.30ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തിയത്. മുഖ്യമന്ത്രി ഇടപ്പാടി പഴനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും അദ്ദേഹത്തെ സ്വീകരിക്കുന്നതിനുവേണ്ടി വിമാനത്താവളത്തില്‍ എത്തിയിരുന്നു. പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 12.30ഓടെ ചെന്നൈയിലെത്തും. നേരത്തെ ആശുപത്രിയില്‍ ആയിരുന്നപ്പോഴും രാഹുല്‍ ഗാന്ധി എത്തിയിരുന്നു. രാഷ്ട്രീയ സിനിമാ രംഗത്തുനിന്നുള്ള നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനെത്തിയിരുന്നു. കരുണാനിധിക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.



from mangalam.com https://ift.tt/2niQ9r0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages