പ്രളയക്കെടുതി: ലോകബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍ നീക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 28, 2018

പ്രളയക്കെടുതി: ലോകബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍ നീക്കം

തിരുവനന്തപുരം: പ്രളയം നാശംവിതച്ച സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനായി ലോകബാങ്കിൽ നിന്ന് വായ്പയെടുക്കാനൊരുങ്ങി സർക്കാർ. 3000 കോടി രൂപയുടെ വായ്പ കുറഞ്ഞ പലിശ നിരക്കിൽ വാങ്ങാനാണ് നീക്കം. പ്രാഥമിക ചർച്ചക്കായി ലോകബാങ്ക് പ്രതിനിധികൾ നാളെ കേരളത്തിലെത്തും. നാശനഷ്ടങ്ങൾ വിശദമായി വിലയിരുത്തിയ ശേഷം തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്താനാണ് നീക്കം. അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണം ചൂണ്ടിക്കാട്ടിയാവും വായ്പ ആവശ്യപ്പെടുക. 20,000 കോടിയോളം ഇതിന് ചിലവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തെ സഹായിക്കാൻ ലോകബാങ്ക് നേരത്തെതന്നെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അതിനാൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. യു.എ.ഇയിൽ നിന്നുള്ള 700 കോടി രൂപ അടക്കമുള്ള വിദേശ സഹായം കേന്ദ്ര സർക്കാർ നിഷേധിച്ചതിന് പിന്നാലെയാണ് കേരളം വിവിധ ഏജൻസികളെ സമീപിക്കുന്നത്. ഫെഡറൽ തത്വമനുസരിച്ച് സംസ്ഥാനങ്ങൾക്ക് രാജ്യാന്തര വായ്പകളെടുക്കാൻ അവകാശമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2BULaqO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages